newsroom@amcainnews.com

AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം

ന്യൂയോർക്: ഇന്ത്യയിൽ AI വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 2026 മുതൽ 2029 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപം. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ‘എഐയുടെ കാര്യത്തിൽ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണ്,’ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു. ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജീവനക്കാർക്കായി നൈപുണ്യ വികസന പരിപാടികൾ ശക്തിപ്പെടുത്തുക, ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുക എന്നിവയാണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

You might also like

ഗാസ സഹായ സംഘത്തിലെ കനേഡിയൻ പൗരന്മാരെ ഇസ്രയേൽ വിട്ടയച്ചു; കപ്പലിൽ ക്രൂര പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ

കാനഡയിൽ യുവാക്കൾക്കിടയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു: വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

നാറ്റോയുടെ ഭീമൻ കരാറിനായി കനേഡിയൻ കമ്പനി; പ്രതിരോധ മേഖലയിൽ കാനഡയ്ക്ക് വലിയ നേട്ടം

മാധ്യമസ്വാതന്ത്ര്യം 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ: യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്

“കേരള ഡേയ്‌സ് ട്രേഡ് ഫെയർ – സീസൺ 2′ മെയ് 30-ന്

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

Top Picks for You
Top Picks for You