newsroom@amcainnews.com

ഇന്ധന വില വീണ്ടും കൂട്ടി; വർധന പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ

ന്യൂ ഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത്. നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. ഇന്നത്തെ വർധനയോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില.

ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥമൂലമുള്ള ഊര്‍ജപ്രതിസന്ധിയും വില ഉയരാനുള്ള പ്രധാന കാരണങ്ങളാണ്. ഇന്ത്യയിൽ തുടർച്ചയായി വില ഉയരുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുന്ന സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് വില നിയന്ത്രണത്തിൽ നിർണായകം. വരും ദിവസങ്ങളിൽ ട്രക്ക്, ടാക്സി, ഓട്ടോ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി, പാൽ തുടങ്ങിയ നിത്യോപയോ​ഗ സാധനങ്ങളുടെ വിലയും വർധിച്ചേക്കും.

You might also like
Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Top Picks for You
Top Picks for You