newsroom@amcainnews.com

ട്രംപ് വിചാരിച്ചാൻ യുദ്ധം നിർത്താൻ സാധിക്കും, അദ്ദേഹം വിചാരിക്കുമോ എന്ന് അറിയില്ലെന്ന് മുൻ ഇസ്രയേൽ നയതന്ത്രജ്ഞൻ അലോൺ പിങ്കാസ്

സ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിചാരിച്ചാൽ കഴിയുമെന്ന് ഇസ്രയേൽ മുൻ നയതന്ത്രജ്ഞനായ അലോൺ പിങ്കാസ്. രണ്ട് ഇസ്രായേൽ പ്രധാനമന്ത്രിമാരുടെ ഉപദേശകനായിരുന്നു പിങ്കാസ്. സമാധാന കരാർ ചർച്ചചെയ്താൽ ഇറാനും ഇസ്രയേലും വഴങ്ങും. ഇറാന് മുഖം രക്ഷിക്കാനും ചർച്ചയിലൂടെയുള്ള യുദ്ധം അവസാനിപ്പിക്കാനും അനുവദിക്കുന്ന ഒരു ഓഫർ നൽകാൻ ട്രംപിന് കഴിയും. ഇപ്പോൾ നടക്കുന്ന ചർച്ചകൾ ദുർബലമാണ്. അതിനാലാണ് ഇറാൻ യുദ്ധം തുടരുന്നത്. ”പ്രസിഡന്റ് ട്രംപിന് ഫോൺ എടുത്ത് മിസ്റ്റർ നെതന്യാഹുവിനോട് ‘മതി – ഇത് അവസാനിപ്പിക്കാൻ നിങ്ങൾക്ക് 24 മണിക്കൂർ സമയമുണ്ട്’ എന്ന് പറയാനും കഴിയും,” പിങ്കാസ് പറയുന്നു. “അദ്ദേഹം ഈ രണ്ടു ഓപ്ഷനുകളിൽ എന്തെങ്കിലും ചെയ്യുമോ? എനിക്കറിയില്ല.” അദ്ദേഹം പറയുന്നു.

അതിനിടെ, ഇരുപക്ഷവും നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ , ചർച്ചകളിലൂടെ വിഷയം പരിഹരിക്കാൻ ചൈന ആവശ്യപ്പെട്ടു. “രണ്ടു കക്ഷികളും സംഘർഷം തണുപ്പിക്കുന്നതിനും, മേഖല കൂടുതൽ പ്രക്ഷുബ്ധതയിലേക്ക് വീഴുന്നത് തടയുന്നതിനും, സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് മടങ്ങുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.

You might also like
Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You