newsroom@amcainnews.com

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത കേസിൽ മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാം വസതിയിൽ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി സേവനമനുഷ്ഠിക്കവെ, അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ രേഖകൾ പരേതനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന് കൈമാറി എന്ന ആരോപണത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ആറോളം പൊലീസ്‌ വാഹനങ്ങളും സിവിൽ വേഷത്തിലെത്തിയ എട്ടോളം ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ വുഡ് ഫാമിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ബെർക്ഷെയറിലെയും നോർഫോക്കിലെയും വിവിധ വിലാസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അമേരിക്കൻ സർക്കാർ അടുത്തിടെ പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് തെയിംസ് വാലി പോലീസ് ഇദ്ദേഹത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്. രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ ഇത്തരത്തിൽ ഒരു കേസിൽ അറസ്റ്റിലാകുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമായാണ്.

അതേ സമയം ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സർ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. എപ്‌സ്റ്റീനുമായുള്ള സൗഹൃദത്തിൽ ഖേദമുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നെങ്കിലും, പുതിയ നടപടികളിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട സമീപകാലത്തെ ഏറ്റവും ഗൗരവകരമായ നിയമനടപടിയായിട്ടാണ് ഈ അറസ്റ്റിനെ കാണുന്നത്‌.

You might also like

കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായി: ആശങ്കയിൽ കുടുംബം

കനേഡിയൻ പൗരന്മാർക്ക് വിസയില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യാം; ആനുകൂല്യം ഡിസംബർ 31 വരെ

പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ: 391 ഡോക്ടർമാർക്ക് ഇൻവിറ്റേഷൻ

കാനഡ എക്സ്പ്രസ് എൻട്രി: സിആർഎസ് സ്കോർ ഉയരുന്നതെന്തുകൊണ്ട്? കട്ട്-ഓഫ് സ്കോറുകൾ എങ്ങനെയാണ് നിശ്ചയിക്കുന്നത്? ഉദ്യോഗാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ

സൂര്യപ്രകാശമില്ലാത്ത മാസങ്ങൾ! ശൈത്യകാലം വില്ലനാകുന്നു; കാനഡയിൽ താമസിക്കുന്നവരിൽ വിറ്റാമിൻ ‘ഡി’യുടെ അളവ് ഗണ്യമായി കുറയുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

പാക്കേജിങ് പിഴവ്: കാനഡയിൽ ജനനനിയന്ത്രണ ഗുളികകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You