newsroom@amcainnews.com

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ 10 മിഷനുകളുമായി വനംവകുപ്പ്

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ് 10 മിഷനുകൾക്ക് രൂപം നൽകി. വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനം വകുപ്പ് മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം. കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാൻ നോട്ടീസ് നൽകും. വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾക്കിരുവശവും അടിക്കാടുകൾ വെട്ടിത്തെളിച്ചു വിസ്ത ക്ലിയറൻസ് നടത്തും.

വേനൽക്കാലത്തു വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തും. ജനവാസ മേഖലകൾക്ക് അരികിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയൽ ടൈം മോണിറ്ററിങ് സംവിധാനം. സംസ്ഥാനത്തെ 28 റാപിഡ് റെസ്‌പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കാൻ നടപടി. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളിൽ രാത്രിയാത്ര നടത്തുന്നവർക്ക് ജാഗ്രതാ നിർദേശം നൽകും.

10 മിഷനുകൾ ഇവ

  • മിഷൻ റിയൽടൈം മോണിറ്ററിങ്: സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകൾ എന്നിവ തുടർച്ചയായി നിരീക്ഷിച്ച് വന്യമൃഗങ്ങളുടെ നീക്കം മുൻകൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കും. പദ്ധതിയുടെ നോഡൽ ഓഫിസറായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മനു സത്യനെ നിയമിച്ചു.
  • മിഷൻ പ്രൈമറി റെസ്പോൺസ് ടീംസ്: സംസ്ഥാനത്തെ മനുഷ്യ – വന്യജീവി സംഘർഷ പ്രശ്‌നങ്ങളിൽ സമയബന്ധിത ഇടപെടൽ ഉറപ്പ് വരുത്തുന്നതിനായി സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ആർആർടികൾ എത്തുന്നതിനു മുൻപുതന്നെ ഈ ടീം സംഘർഷപ്രദേശത്ത് എത്തിച്ചേരുകയും പ്രശ്‌നപരിഹാരത്തിനുള്ള പ്രാഥമിക നടപടികൾ സ്വീകരിക്കും. ഫോറസ്റ്റ് കൺസർവേറ്റർ ശിൽപ വി.കുമാറിനാണു ചുമതല. അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ സുനിൽ സഹദേവൻ (സതേൺ റീജിയൺ), ജോൺ മാത്യു (സെൻട്രൽ റീജിയൺ), ശിവപ്രസാദ് (ഈസ്റ്റേൺ റീജിയൺ), രതീശൻ വി. (നോർത്തേൺ റീജിയൺ) എന്നിവരെ റീജിയണൽ നോഡൽ ഓഫിസർമാരായി നിയമിച്ചു.
  • മിഷൻ ട്രൈബൽ നോളജ്: ഗോത്ര സമൂഹങ്ങൾ മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിന് ഉപയോഗിച്ചിട്ടുള്ള പരമ്പരാഗത അറിവുകൾ ശേഖരിക്കാൻ വനം വന്യജീവി വകുപ്പ് കേരള വന ഗവേഷണ കേന്ദ്രവുമായി ചേർന്ന് തുടക്കമിടും. പട്ടികവർഗ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പിലാക്കുക. ഇവയിൽ പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാവുന്നതും സംസ്ഥാനത്ത് വിവിധ പ്രദേശത്ത് നടപ്പാക്കാൻ കഴിയുമോ എന്നും പഠനം നടത്തും. 6 മാസം വിവിധ സ്ഥലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഈ പദ്ധതിയുടെ നോഡൽ ഓഫിസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ രാജു.കെ ഫ്രാൻസിസിനെ നിയമിച്ചു.
  • മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ: വന്യമൃഗങ്ങൾക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളിൽ തന്നെ ഉറപ്പുവരുത്തും. വനമേഖലകളിൽ പടർന്ന് പിടിച്ചിട്ടുള്ള അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും ഭക്ഷണലഭ്യത ഉറപ്പുവരുത്തും. തദ്ദേശീയ ജനതയുടെയും എൻജിഒകളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ നോഡൽ ഓഫിസറായി ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാറിനെ നിയമിച്ചു.
  • മിഷൻ ബോണറ്റ് മക്കാക്ക്: നാടൻ കുരങ്ങുകളുടെ ശല്യം നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാർഗങ്ങൾ കണ്ടെത്തി പദ്ധതി തയാറാക്കും. ഫോറസ്റ്റ് വെറ്ററിനറി ഓഫിസറായ ഡോ.അരുൺ സക്കറിയയ്ക്കാണ് ചുമതല.
  • മിഷൻ വൈൽഡ് പിഗ്: കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളിൽ അവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ് പഞ്ചായത്തുകൾക്ക് സഹായവും നൽകും. പഞ്ചായത്തുകൾ എംപാനൽ ചെയ്ത ഷൂട്ടേഴ്‌സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കൺസർവേറ്റർ ശ്യാം മോഹൻലാൽ ചുമതല നിർവഹിക്കും.
  • മിഷൻ സർപ: സർപ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂർണമായി ഇല്ലാതാക്കാൻ ആന്റിവെനം ഉൽപാദനവും വിതരണവും ശക്തമാക്കും. അസി.‌ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് അൻവറിനാണു ചുമതല.
  • മിഷൻ നോളജ്: കെഎഫ്ആർ.ഐ, ടിബിജിആർഐ, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സാക്കോൺ തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ സംഘർഷത്തിന് കാരണമാകുന്ന മറ്റ് വിവിധ കാരണങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുൻകൈ എടുക്കും. ഫോറസ്റ്റ് കൺസർവേറ്റർ ടി.ഉമ ചുമതല വഹിക്കും.
  • മിഷൻ സോളർ ഫെൻസിങ്: ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള സൗരോർജ വേലികളിൽ ഉപയോഗശൂന്യമായവ പ്രവർത്തനസജ്ജമാക്കും.
  • മിഷൻ സെൻസിറ്റൈസേഷൻ ടു പബ്ലിക്: മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച് പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് ഓരോ പ്രദേശങ്ങളിലും ജനങ്ങളിൽ അവബോധം വരുത്തുന്നതിനായി ക്യംപെയ്നുകൾ സംഘടിപ്പിക്കും.
You might also like
Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Top Picks for You
Top Picks for You