newsroom@amcainnews.com

പ്രതിസന്ധിക്ക് കാരണം ഉപകരണ തകരാർ: യുഎസിലെ വിമാന സര്‍വീസ് റദ്ദാക്കല്‍ തിങ്കളാഴ്ചയും തുടരും

വാഷിങ്ടൺ : യുഎസില്‍ വിമാന സര്‍വീസുകളിലുണ്ടായ വ്യാപക തടസങ്ങള്‍ തിങ്കളാഴ്ചയും തുടരുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. വെള്ളിയാഴ്ച രാജ്യവ്യാപകമായി അപൂര്‍വമായ ഗ്രൗണ്ട് സ്റ്റോപ്പ് ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. നാല് മണിക്കൂറിലേറെ നീണ്ട നിയന്ത്രണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിമാന ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയും ചെയ്തു. ഉപകരണങ്ങളുടെ തകരാറാണ് ഗ്രൗണ്ട് സ്റ്റോപ്പിന് കാരണമെന്ന് എഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്‌ഫോര്‍ഡ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ അട്ടിമറി നീക്കങ്ങളോ നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ഉള്ളതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 14,000 ത്തിലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വാരാന്ത്യത്തോടെ വിമാന ഗതാഗത സംവിധാനം പൂര്‍ണമായും സാധാരണ നിലയിലാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ പ്രതിസന്ധി പരിഹരിക്കാനായില്ല. വിമാനങ്ങളും ജീവനക്കാരും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയതിനാല്‍ സര്‍വീസുകള്‍ പഴയ നിലയിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ചയും വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടു. ഫ്ലൈറ്റ് അവെയറിന്‍റെ കണക്കനുസരിച്ച് അമേരിക്കയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു വരെ 2,291 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. 18,689 വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് അമേരിക്കന്‍ എയര്‍ലൈന്‍സിലാണ്; 611 സര്‍വീസുകള്‍. ജെറ്റ്ബ്ലൂവിന്‍റെ 253 സര്‍വീസുകളും സ്‌കൈവെസ്റ്റിന്‍റെ 207 സര്‍വീസുകളും റദ്ദാക്കി. തിങ്കളാഴ്ചത്തേക്കുള്ള കണക്കുകളും ആശങ്കാജനകമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള കണക്കുപ്രകാരം തിങ്കളാഴ്ച 144 വിമാന സര്‍വീസുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. 641 സര്‍വീസുകള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. വിമാന ഗതാഗത സംവിധാനം പൂര്‍ണമായും സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

You might also like

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതുനേതൃത്വം; ഗോപിനാഥക്കുറുപ്പ് പ്രസിഡൻ്റ്, രഞ്ജിത് പിള്ള സെക്രട്ടറി

Meta would 'consider' pulling services from Canada if lawful access bill passes as is

നിയമപരമായ വിവരശേഖരണ ബിൽ നിലവിലെ രൂപത്തിൽ പാസാക്കിയാൽ കാനഡയിൽ നിന്ന് സേവനങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് മെറ്റ (Meta)

Several confirmed dead in collapsed NYC building as massive rescue operation continues

ന്യൂയോർക്കിൽ കെട്ടിടം തകർന്നു വീണ് നിരവധി മരണം; വൻ രക്ഷാപ്രവർത്തനം തുടരുന്നു

യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി യോഗം: മാർക്ക് കാർണി അയർലൻഡിൽ

ഉയരുന്ന ഇന്ധനവില: ഒക്ടോബറിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനത്തിലേക്ക്

Top Picks for You
Top Picks for You