newsroom@amcainnews.com

ഫ്ലൈറ്റ് അറ്റൻഡൻ്റ്സ് പണിമുടക്ക് നിയമവിരുദ്ധം: ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ്

എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ നടത്തിയ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കനേഡിയൻ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB). ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ യൂണിയൻ നേതാക്കൾക്ക് ബോർഡ് നിർദേശം നൽകി. ഞായറാഴ്ച നടന്ന ഹിയറിംഗിന് ശേഷമാണ് ബോർഡ് ഈ തീരുമാനം എടുത്തത്. സമരം അവസാനിപ്പിക്കാനും ജോലിക്ക് തിരികെ പ്രവേശിക്കാനും യൂണിയൻ നേതൃത്വത്തോട് ബോർഡ് ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കാൻ ഫ്ലൈറ്റ് അറ്റൻഡന്റുകൾ തയ്യാറാവാത്തതോടെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർ കാനഡ അറിയിച്ചു. മാർച്ചിൽ 10 വർഷത്തെ കരാർ അവസാനിച്ചതോടെ എയർ കാനഡയും CUPE-യും പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്.

ശനിയാഴ്ചയാണ് എയർ കാനഡയിലെ 10,000 ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം ആരംഭിച്ചത്. തുടർന്ന് ലേബർ കോഡിൻ്റെ സെക്ഷൻ 107 പ്രകാരം സമരം അവസാനിപ്പിക്കാൻ തൊഴിൽ മന്ത്രി പാറ്റി ഹൈഡു ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫ്ലൈറ്റ് അറ്റൻഡൻ്റ്സിനെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് ബോർഡിൻ്റെ ഉത്തരവ് അവഗണിക്കുകയും ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

You might also like
Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Top Picks for You
Top Picks for You