newsroom@amcainnews.com

ഫെഡറല്‍ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

ഓട്ടവ : 45-ാമത് ഫെഡറല്‍ തിരഞ്ഞെടുപ്പ് ദിനത്തിന് മൂന്ന് ആഴ്ച മാത്രം ബാക്കിനില്‍ക്കെ രാജ്യത്തുടനീളമുള്ള വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഹൗസ് ഓഫ് കോമണ്‍സിലെ സീറ്റുകള്‍ക്കായി പ്രചാരണം ശക്തമാക്കി. ഫെഡറല്‍ സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു വിഭാഗം നിലവിലുള്ളവരും മുന്‍ രാഷ്ട്രീയക്കാരുമാണ്. ഇനിയും സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ ഒരുങ്ങുന്നവര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് കൊണ്ട് അവസാനിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണി വരെമാത്രം. എന്നാല്‍, പത്രിക സമര്‍പ്പണത്തിന് മുന്നേ തന്നെ നിരവധി മുന്‍ പ്രവിശ്യാ രാഷ്ട്രീയക്കാര്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്.

അതേസമയം 2021 സെപ്റ്റംബറിലെ അവസാന ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം, കാനഡ ഏകദേശം ഇരുപത് ലക്ഷം പുതിയ പൗരന്മാരെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതുതായി എത്തിയ ഇവര്‍ ഇരുന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ പകുതിയിലധികം പേരും ഇന്ത്യ, ഫിലിപ്പീന്‍സ്, നൈജീരിയ, ചൈന, പാകിസ്ഥാന്‍, സിറിയ, ഇറാന്‍, യു.എസ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍, സാധാരണയായി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം പുതിയ കനേഡിയന്‍ പൗരന്മാര്‍ നിലവിലെ പൗരന്മാരെ അപേക്ഷിച്ച് വോട്ട് ചെയ്യാന്‍ എത്തുന്നത് കുറവാണെന്നാണ് ഫെഡറല്‍ തിരഞ്ഞെടുപ്പിന് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സി ഇലക്ഷന്‍സ് കാനഡ പറയുന്നത്.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

Top Picks for You
Top Picks for You