newsroom@amcainnews.com

ഉഷ്ണതരംഗത്തിൽ വലഞ്ഞ്‌ യൂറോപ്പ്; ഒരാഴ്ച 10,650 ലധികം മരണങ്ങൾ

പടിഞ്ഞാറൻ യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ഉഷ്ണതരംഗത്തിൽ പതിനായിരത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ 10,650-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ , ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയുള്ള യൂറോമോമോ (EuroMOMO) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിലെ മരണനിരക്കാണിത്. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ രൂക്ഷമായി അനുഭവപ്പെട്ടത്. മരിച്ചവരിൽ 9,000-ത്തിലധികം പേർ 65 വയസിന് മുകളിലുള്ളവരാണ്. കടുത്ത ചൂട് മൂലം ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നതാണ് മരണനിരക്ക് ഉയരാൻ പ്രധാന കാരണം.

ഉഷ്ണതരംഗം ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായി. നിരവധി സ്കൂളുകൾ അടച്ചിടേണ്ടിവന്നു. പല നഗരങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലകൾ രേഖപ്പെടുത്തി. അതേസമയം രാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ യൂറോമോമോ പ്രസിദ്ധീകരിച്ചിട്ടില്ല.

You might also like
Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Top Picks for You
Top Picks for You