newsroom@amcainnews.com

യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്.

വാഷിങ്ടൻ: യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൻ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൻ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) പ്രഖ്യാപിച്ചത്. തുടർന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കി.

പതിനായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പല തീരുമാനങ്ങൾക്കുമെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ജീവനക്കാരെ പിരിച്ചുവിടൽ, ആസ്തി വിൽപന, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൻ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും ഫോക്സ് ന്യൂസിന്റെ പരിപാടിയിൽ മസ്ക് വിശദീകരിച്ചു. 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൻ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മെയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്നും മസ്ക് വ്യക്തമാക്കി.

You might also like

കാട്ടുതീ പടരുന്നു: ബ്രിട്ടീഷ് കൊളംബിയയിലെ ഹൈവേ 1 അടച്ചു

ആരോഗ്യമേഖലയിലെ പ്രതിസന്ധി: അയോവയിലും മറ്റ് യു.എസ് സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾക്ക് ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാകുന്നു

‘911’ ഹെൽപ്പ്‌ലൈൻ നമ്പർ ദുരുപയോഗം വർധിക്കുന്നതായി പീൽ റീജിയണൽ പോലീസ്

ബഹാമാസിൽ ചെറിയ വിമാനം തകർന്നു വീണു; 10 മരണം

കാനഡയിൽ വൻ നിക്ഷേപത്തിനൊരുങ്ങി മെറ്റാ: അമേരിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ AI ഡാറ്റാ സെന്റർ ആൽബർട്ടയിൽ സ്ഥാപിക്കുന്നു

കുടുംബസ്വത്തിനും സർക്കാർ ജോലിക്കും വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൾ; രാജസ്ഥാനിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ക്രൂരത

Top Picks for You
Top Picks for You