newsroom@amcainnews.com

തിരഞ്ഞെടുപ്പ് ചട്ടലംഘനം: മുൻ എംപി ക്രിസ്റ്റിയ ഫ്രീലാൻഡ് കുറ്റക്കാരിയെന്ന് ഇലക്ഷൻസ് കാനഡ

2024-ലെ ടൊറൻ്റോ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുൻ ലിബറൽ എംപി ക്രിസ്റ്റിയ ഫ്രീലാൻഡ് തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചതായി കാനഡ ഇലക്ഷൻ കമ്മീഷണർ അറിയിച്ചു. സർക്കാർ സംഘടിപ്പിച്ച രണ്ട് വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ പിന്തുണച്ച് സംസാരിച്ചത് ചട്ടലംഘനമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്ഥാനാർത്ഥികൾക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണ് ഫ്രീലാൻഡ് ലംഘിച്ചത്.

2024 ജൂൺ 23, 24 തീയതികളിൽ ബജറ്റ് പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനങ്ങളിലാണ് അന്നത്തെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ഫ്രീലാൻഡ് ലിബറൽ സ്ഥാനാർത്ഥി ലെസ്ലി ചർച്ചിനെ പിന്തുണച്ച് സംസാരിച്ചത്. ഫ്രീലാൻഡിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കൂടിയായിരുന്നു ലെസ്ലി ചർച്ച്. ഔദ്യോഗിക സർക്കാർ വേദികളിൽ ഇത്തരം പരാമർശങ്ങൾ നടത്തിയത് വഴി 910.58 ഡോളർ മൂല്യമുള്ള പ്രചാരണ സഹായം സർക്കാരിന്റെ ഭാഗത്തുനിന്നും സ്ഥാനാർത്ഥിക്ക് ലഭിച്ചതായാണ് കമ്മീഷണറുടെ കണ്ടെത്തൽ.

You might also like

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: തോക്ക് നിയമങ്ങൾ ഇനിയും കടുപ്പിച്ചേക്കും; കാനഡയിൽ ആയുധ നിയന്ത്രണ ചർച്ചകൾ വീണ്ടും സജീവം

വിദേശ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം ആൽബർട്ട സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു

യുഎസ്-കാനഡ വ്യാപാരയുദ്ധം: കനേഡിയൻ വാഹനമേഖല പ്രതിസന്ധിയിൽ

ആശങ്കയൊഴിയാതെ പീൽ മേഖല; ഗുണ്ടാ ഭീഷണിയിൽ വിറച്ച് ദക്ഷിണേഷ്യൻ സമൂഹം, ജീവൻ രക്ഷിക്കാൻ കുടുംബങ്ങൾ കാനഡ വിടുന്നു

ഒന്റാറിയോയിലെ അതിശക്തമായ മഞ്ഞുവീഴ്ച; ഹൈവേകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 150-ഓളം വാഹനങ്ങൾ; മഞ്ഞിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷകരായി കർഷകരും സ്നോമൊബൈൽ യാത്രികരും

കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി തേടി യുക്രൈൻ അഭയാർത്ഥികൾ; അനിശ്ചിതത്വത്തിൽ മൂന്ന് ലക്ഷത്തോളം പേർ

Top Picks for You
Top Picks for You