newsroom@amcainnews.com

കാനഡ നിങ്ങളോടൊപ്പമുണ്ട്, ഞങ്ങൾ എന്നും കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി; ടംബ്ലർ റിഡ്ജ് ഇരകൾക്ക് പ്രണാമമർപ്പിച്ച് രാഷ്ട്രീയ നേതൃത്വം

ബ്രിട്ടീഷ് കൊളംബിയ: ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലുണ്ടായ ദാരുണമായ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കാനഡയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഒത്തുചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വൈകാരികമായ അനുസ്മരണ ചടങ്ങിൽ (Vigil) പ്രധാനമന്ത്രി മാർക്ക് കാർണി, പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്ര് എന്നിവരടക്കമുള്ള ഫെഡറൽ നേതാക്കൾ പങ്കെടുത്തു.

ടംബ്ലർ റിഡ്ജ് ടൗൺ ഹാളിന് മുന്നിൽ നടന്ന ചടങ്ങിൽ മെഴുകുതിരികളും പൂക്കളും ഏന്തി നൂറുകണക്കിന് ആളുകളാണ് ഒത്തുചേർന്നത്. “കാനഡ നിങ്ങളോടൊപ്പമുണ്ട്, ഞങ്ങൾ എന്നും കൂടെയുണ്ടാകും” എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രസംഗത്തിൽ പറഞ്ഞു. കൊല്ലപ്പെട്ട ആറ് വിദ്യാർത്ഥികളുടെയും പേരെടുത്ത് പറഞ്ഞ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയിൽ രാജ്യം പങ്കുചേരുന്നതായി പിയറി പൊയിലീവ്രും പറഞ്ഞു.

വെടിവെപ്പ് നടത്തിയ 18 വയസ്സുകാരി ജെസ്സി വാൻ റൂട്ട്‌സെലാർക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് (RCMP) വെളിപ്പെടുത്തി. സ്കൂളിൽ എത്തുന്നതിന് മുൻപ് സ്വന്തം വീട്ടിൽ വെച്ച് അമ്മയെയും സഹോദരനെയും ഇവർ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് സ്കൂളിലെത്തിയ പ്രതി കണ്ണിൽ കണ്ടവർക്ക് നേരെയെല്ലാം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് നാല് തോക്കുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് മുൻപും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ വെടിവെപ്പുകളിൽ ഒന്നായി ടംബ്ലർ റിഡ്ജ് സംഭവം മാറിയിരിക്കുകയാണ്.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Top Picks for You
Top Picks for You