newsroom@amcainnews.com

യുഎസ്-കാനഡ വ്യാപാരയുദ്ധം: കനേഡിയൻ വാഹനമേഖല പ്രതിസന്ധിയിൽ

യുഎസ്-കാനഡ വ്യാപാരയുദ്ധം കാനഡയിലെ വാഹന നിർമാണ മേഖലയെ വൻ പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. പകുതിയിലധികം കമ്പനികൾ ഇപ്പോൾ പ്രതിരോധ മേഖലയിലേക്ക് ചുവടുമാറ്റുന്നതായും കെപിഎംജി കാനഡ പുറത്തുവിട്ട സർവേ ചൂണ്ടിക്കാട്ടുന്നു. 82% കമ്പനികളും തങ്ങളുടെ വിതരണ ശൃംഖലയിൽ അടിയന്തര മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നികുതി വർധന മറികടക്കാൻ 63% കമ്പനികളും ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു കഴിഞ്ഞതായും സർവേ കണ്ടെത്തി.

അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ വിള്ളൽ കാനഡയിലെ ഓട്ടോമൊബൈൽ രംഗത്തെ അടിമുടി മാറ്റുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലനിൽപ്പിനായി 70% കമ്പനികളും മറ്റ് അന്താരാഷ്ട്ര വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ, ഒമ്പത് ശതമാനത്തോളം കമ്പനികൾ തങ്ങൾ തകർച്ചയുടെ വക്കിലാണെന്ന ആശങ്ക പങ്കുവെച്ചു. വാഹന നിർമാണത്തിന് പകരം സൈനിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാണ് ഭൂരിഭാഗം കമ്പനികളും ഇപ്പോൾ ലക്ഷ്യമിടുന്നത്.

You might also like

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

Canada's trade surplus widens to more than four-year high in September

കാനഡയുടെ വ്യാപാര മിച്ചം സെപ്റ്റംബറിൽ നാല് വർഷത്തിലേറെയുള്ള ഉയർന്ന നിരക്കിലേക്ക് ഉയർന്നു

How Democrats won in Republican strongholds, from Texas to South Carolina

ടെക്സസ് മുതൽ സൗത്ത് കരോലിന വരെ: റിപ്പബ്ലിക്കൻ കോട്ടകളിൽ ഡെമോക്രാറ്റുകൾ വിജയം കൊയ്തത് എങ്ങനെ?

ഫ്ലോറിഡയിൽ റിപ്പബ്ലിക്കന്‍ വിജയം: ബൈറണ്‍ ഡൊണാള്‍ഡ്‌സ് ഗവർണർ

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം: ട്രംപിന് കനത്ത തിരിച്ചടി

Family of First Nation woman who died after being denied medical travel asks OPP to launch investigation

ഓപ്പൺ ഹാർട്ട് സർജറിക്ക് ശേഷം ചികിത്സായാത്ര നിഷേധിക്കപ്പെട്ടു; ഫസ്റ്റ് നേഷൻ വനിതയുടെ മരണത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Top Picks for You
Top Picks for You