newsroom@amcainnews.com

വെള്ളമടിച്ച് വണ്ടി ഓടിക്കേണ്ട! കാൽഗറിയിൽ ‘ചെക്ക്‌സ്റ്റോപ്പ്’ പരിശോധനകൾ ശക്തമാക്കും; കർശന മുന്നറിയിപ്പുമായി പോലീസ്

ഹോളിഡേ സീസൺ ആരംഭിച്ചതോടെ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി കാൽഗറി പോലീസ് സർവീസ് (CPS) രംഗത്തെത്തി. നഗരത്തിൽ ‘ചെക്ക്‌സ്റ്റോപ്പ്’ കാമ്പയിൻ ശക്തമാക്കുമെന്നും, മദ്യപിച്ചുള്ള ഡ്രൈവിംഗ് വലിയൊരു പ്രശ്‌നമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ കാൽഗറിയിൽ നടന്ന 35 വലിയ വാഹനാപകടങ്ങളിൽ അഞ്ചെണ്ണത്തിനും കാരണം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഡിസംബർ മാസം മുഴുവനും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ സമയങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. മദ്യപാനം അല്ലെങ്കിൽ ലഹരി ഉപയോഗിച്ചുള്ള എല്ലാ അപകടങ്ങളും ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ 109 ക്രിമിനൽ കേസുകളും 2,170 റോഡ്‌സൈഡ് സസ്പെൻഷനുകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മദ്യപാനമോ കഞ്ചാവ് ഉപയോഗമോ നടത്തുന്നവർ സുരക്ഷിതമായി വീട്ടിലെത്താൻ ഒരു ‘ഡെസിഗ്‌നേറ്റഡ് ഡ്രൈവറെ’ ഏർപ്പാടാക്കുകയോ, ടാക്സി/റൈഡ് ഷെയർ സർവീസുകളോ പൊതുഗതാഗതമോ ഉപയോഗിക്കുകയോ വേണമെന്ന് പൊലീസ് നിർദ്ദേശിച്ചു. അല്ലെങ്കിൽ രാത്രി അവിടെത്തന്നെ തങ്ങുകയോ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. റാൻഡം പരിശോധനകൾ നടത്താനും, മദ്യത്തിന്റെ അളവ് പരിശോധിക്കാനും പോലീസിന് അധികാരം ഉണ്ടെന്നും, നിയമം ലംഘിക്കുന്നവർക്ക് ക്രിമിനൽ കേസുകളും ലൈസൻസ് നഷ്ടപ്പെടലും ഉൾപ്പെടെയുള്ള ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും CPS ഓർമ്മിപ്പിച്ചു.

You might also like

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

Owners of homes atop northeastern Ontario gold deposit in shock over a mine that may never be built

വടക്കുകിഴക്കൻ ഒന്റാറിയോയിലെ സ്വർണ്ണ നിക്ഷേപത്തിന് മുകളിൽ വീടുള്ള ഉടമസ്ഥർ ആഘാതത്തിൽ; ഒരിക്കലും നിർമ്മിച്ചേക്കാനിടയില്ലാത്ത ഖനിക്കെതിരെ ആശങ്ക

3-storey under-construction building collapses near Delhi's Chawri Bazaar Metro station; several feared trapped

ഡൽഹിയിലെ ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Windsor residents not ready to return to U.S. despite Democratic midterm wins

ഡെമോക്രാറ്റുകളുടെ വിജയം നൽകുന്ന പ്രതീക്ഷ: എങ്കിലും യു.എസ്സിലേക്ക് ഉടൻ മടങ്ങാൻ തയ്യാറാകാതെ വിൻഡ്‌സർ നിവാസികൾ

Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

ISIS ബന്ധം: ആൽബർട്ടയിൽ കൗമാരക്കാരൻ അറസ്റ്റിൽ

Top Picks for You
Top Picks for You