newsroom@amcainnews.com

തിരഞ്ഞെടുപ്പ് ദിനവും യുഎസിന്റെ ഭാഗമാകാന്‍ കാനഡയോട് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്

കാനഡ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ ജനതയ്ക്ക് ആശംസയറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനങ്ങളുടെ നികുതി പകുതിയാക്കി കുറയ്ക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും വ്യാപാര മേഖലയെ ഉയര്‍ത്താനും കഴിവുള്ള നേതാവിനെ വേണം തിരഞ്ഞെടുക്കേണ്ടതെന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കുറിച്ചു.

അതേസമയം, കാനഡ അമേരിക്കന്‍ ഐക്യനാടുകളുടെ 51-ാമത് സംസ്ഥാനമായാല്‍ കാനഡയുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്രിമമായി വരച്ച അതിര്‍ത്തികള്‍ ഇല്ലാതാക്കുക, അതിര്‍ത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാം, അപ്പോള്‍ എല്ലാം മികച്ചതാകുമെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നു. നിലവില്‍ അമേരിക്ക കാനഡയ്ക്കായി പ്രതിവര്‍ഷം നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ സബ്സിഡി ചെലവഴിക്കുന്നുണ്ടെന്നും, കാനഡ ഒരു സംസ്ഥാനമായി മാറാത്ത പക്ഷം ഈ സാമ്പത്തിക സഹായം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ട്രംപ്വ്യക്തമാക്കി.

You might also like

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

Top Picks for You
Top Picks for You