newsroom@amcainnews.com

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭാഷണം അന്‍പതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ അപലപിച്ച പുടിന്‍, സംഘര്‍ഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ 79-ാം പിറന്നാളിന് ആശംസകള്‍ നേരാനായി പുടിന്‍ വിളിച്ച ഫോണ്‍ കോളിലാണ് ഇസ്രയേല്‍- ഇറാന്‍ വിഷയവും ചര്‍ച്ചയായത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടത്തണമെന്നും ആവശ്യമെങ്കില്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നും പുടിന്‍ ട്രംപിനെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന് വ്‌ളാഡിമിര്‍ പുടിന്‍ ജന്മദിനാശംസയും നേര്‍ന്നു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താല്‍പര്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. യുക്രൈനുമായി പുതിയ സമാധാന ചര്‍ച്ചകള്‍ ജൂണ്‍ 22ന് നടത്തുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു.

You might also like
Starbucks Closing More Toronto Locations as Second Wave Hits Stores Across Canada

കാനഡയിലുടനീളമുള്ള സ്റ്റോറുകളെ ബാധിച്ചുകൊണ്ട് സ്റ്റാർബക്സ് (Starbucks) ടൊറന്റോയിൽ കൂടുതൽ ശാഖകൾ പൂട്ടുന്നു

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You