newsroom@amcainnews.com

ഭാരവാഹി പ്രഖ്യാപനത്തിൽ സംസ്ഥാന ബിജെപിയിൽ അതൃപ്ത്തി പുകയുന്നു; അവ​ഗണിക്കപ്പെട്ട വി. മുരളീധരപക്ഷം കടുത്ത പ്രതിഷേധത്തിൽ

തിരുവനന്തപുരം: ഭാരവാഹി പ്രഖ്യാപനത്തിൽ സംസ്ഥാന ബിജെപിയിൽ അതൃപ്ത്തി പുകയുന്നു. വെട്ടി നിരത്തപ്പെട്ടതിൽ വി. മുരളീധരപക്ഷം കടുത്ത പ്രതിഷേധത്തിലാണ്. പുതിയ ഭാരവാഹികളിൽ 90% പേരും കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളവരായതോടെയാണ് ബിജെപിയിൽ അമർഷവും ചേരിതിരിവും ശക്തമായത്. വി. മുരളീധരപക്ഷത്തെ പൂർണ്ണമായും വെട്ടി നിരത്തിയും അവഗണിച്ചും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം ശക്തമായത്.

മുരളീധര പക്ഷത്തെ തീർത്തും ഒതുക്കി കൊണ്ടാണ് പുനസംഘടനയിലൂടെ പുതിയ നേതൃനിരയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സുപ്രധാനമായ ജനറൽ സെക്രട്ടറി പദത്തിൽ ഒന്നു പോലും നൽകാതെയാണ് മുരളിധര പക്ഷത്തെ പാടെ അവഗണിച്ചത്. പുതിയ ഭാരവാഹികളിൽ 90% പേരും
കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളവരായതോടെയാണ് പാർട്ടിയിലെ ആഭ്യന്തര കലഹം മറ നീക്കിയത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പികെ കൃഷ്‌ണദാസ് പക്ഷത്തെ ഏറ്റെടുത്തുവെന്ന വിമർശനമുയർത്തിയാണ് മുരളീധര പക്ഷം കലാപക്കൊടി ഉയർത്തുന്നത്. പാർട്ടിക്കുവേണ്ടി വർഷങ്ങളായി പണിയെടുക്കുന്നവരെ പാടെ മറന്ന് സമീപകാലത്ത് പാർട്ടിയിലേക്ക് എത്തുന്നവർക്ക് അമിത പ്രാധാന്യവും സ്ഥാനങ്ങളും നൽകുന്നു എന്ന പരാതിയും ഇവർ ഉയർത്തുന്നു.

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതോടെയാണ് വി. മുരളീധരനും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിയിൽ താഴയപ്പെട്ട് തുടങ്ങിയത്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ രാജീവ് ചന്ദ്രശേഖർ പാർട്ടി പിടിച്ചടക്കിയതോടെ വലിയ അസംതൃപ്തിയിലാണ് മുരളീധരനും കൂട്ടരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പുതിയ നേതൃത്വത്തിന്റെ യോഗം ചേർന്നെങ്കിലും പരാതി ഉയർത്തുവാൻ മുരളിധരപക്ഷത്തിന് കഴിഞ്ഞില്ല. ബിജെപി പുകയുന്ന ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പാണ്.

You might also like

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Top Picks for You
Top Picks for You