newsroom@amcainnews.com

ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക്: കാനഡയിലെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു

ഒന്റാരിയോ: ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക് രാജ്യത്തെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു. ഞായറാഴ്ചയാണ് പണിമുടക്ക് തുടങ്ങിയത്. പണിമുടക്ക് പാഴ്‌സൽ ഡെലിവറി സേവനത്തെ വളരെയധികം ബാധിച്ചതായി ഡിഎച്ച്എൽ അറിയിച്ചു. അതേസമയം കമ്പനി പകരം തൊഴിലാളികളെ വിന്യസിച്ചതായി യൂണിയൻ ആരോപിക്കുന്നുണ്ട്.

പണിമുടക്കിനെതിരെ സ്വീകരിക്കേണ്ട നടപടികളുമായി മുന്നോട്ടു പോവുകയാണ് ഡിഎച്ച്എൽ. റീട്ടെയിലർ ലുലുലെമോൺ മുതൽ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഷെയ്ൻ, ടെമു വരെയുള്ള 50,000-ത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നത് തുടരാനായി പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ഡിഎച്ച്എൽ അറിയിച്ചു. ഈ മുൻകരുതൽ നടപടികളിലൂടെ കനേഡിയൻ നെറ്റ്‌വർക്കിലുടനീളം പ്രവർത്തനങ്ങൾ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. കമ്പനിയുടെ സേവനത്തിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് ഡിഎച്ച്എൽ വക്താവ് പമേല ഡ്യൂക്ക് റായ് പറഞ്ഞു.

രണ്ടായിരത്തിലധികം DHL ട്രക്ക് ഡ്രൈവർമാർ, കൊറിയർ ജോലിക്കാർ, വെയർഹൗസ്, കോൾ സെൻ്റർ ജീവനക്കാർ എന്നിവർ ഉൾക്കൊള്ളുന്നതാണ് യൂണിഫോർ യൂണിയൻ. താൽക്കാലിക തൊഴിലാളികളെ ഉപയോഗിച്ച് കമ്പനി പ്രവർത്തിപ്പിക്കാനുള്ള ഡിഎച്ച്എൽ നടപടിയെ അപലപിക്കുന്നതായി യൂണിഫോർ പറഞ്ഞു. പകരം തൊഴിലാളികളെ നിരോധിക്കുന്ന നിയമനിർമ്മാണം ജൂൺ 20 വരെ പൂർണ്ണമായും പ്രാബല്യത്തിൽ വരാത്തതിനാൽ, ഈ നീക്കം സാങ്കേതികമായി നിയമപരമാണെന്ന് യൂണിയൻ പ്രസിഡന്റ് ലാന പെയ്ൻ പറഞ്ഞു.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

Top Picks for You
Top Picks for You