newsroom@amcainnews.com

വധഭീഷണി: ബ്രാംപ്ടൺ മേയർക്കും കുടുംബത്തിനും കനത്ത സുരക്ഷ

ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണിനും കുടുംബത്തിനും വധഭീഷണി ഉയർന്നതിനെത്തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തി പീൽ റീജിനൽ പൊലീസ്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് മേയർക്കും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് അറിയിച്ചു. ഭീഷണി കാനഡയിൽ നിന്നുള്ളതാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

അതേസമയം, പീൽ പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും താൻ സുരക്ഷിതനാണെന്ന് വിശ്വസിക്കുന്നതായും മേയർ പാട്രിക് ബ്രൗൺ പ്രതികരിച്ചു. ഇത് തനിക്ക് ലഭിക്കുന്ന ആദ്യത്തെ വധഭീഷണിയല്ലെന്നും, ഇത്തരം ഭീഷണി പൊതുസുരക്ഷയെക്കുറിച്ചുള്ള തന്റെ നിലപാടുകളെയോ ഔദ്യോഗിക പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുകയും നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വ്യക്തിയാണ് പാട്രിക് ബ്രൗൺ. അടുത്തിടെ, ഇന്ത്യയിലെ ലോറൻസ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

You might also like

ദി ഒജി ടൂർ: സംഗീത രാവൊരുക്കാൻ ജാസി ഗിഫ്റ്റ് കാനഡയിൽ

പണപ്പെരുപ്പവും ജീവിതച്ചെലവും: താങ്ക്സ്ഗിവിങ് ആഘോഷങ്ങൾ ചുരുക്കി അമേരിക്കൻ ജനത

2 teens dead, 1 injured after shooting at Scarborough gas station: police

സ്കാർബറോ പെട്രോൾ പമ്പിൽ വെടിവെപ്പ്; രണ്ട് കൗമാരക്കാർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

California Attorney General says Huang's reinstatement changes nothing

ഹുവങ്ങിനെ തിരിച്ചെടുത്തതുകൊണ്ട് ഒന്നും മാറുന്നില്ലെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ

കൊടുങ്കാറ്റ് ഭീഷണി; മേസീസ് താങ്ക്‌സ്ഗിവിങ് ഡേ പരേഡ് മാറ്റിവെച്ചു

18-year-old cyclist dead after being struck, trapped under school bus in downtown Toronto

ഡൗൺടൗൺ ടൊറന്റോയിൽ സ്കൂൾ ബസ് ഇടിച്ച് അടിയിൽ കുടുങ്ങിയ 18 വയസ്സുകാരനായ സൈക്കിൾ യാത്രികൻ മരിച്ചു

Top Picks for You
Top Picks for You