newsroom@amcainnews.com

ഇന്ധനക്ഷാമത്തിൽ ക്യൂബ; തലസ്ഥാനത്തിലടക്കം വൈദ്യുതി നിലച്ചു

സാങ്കേതിക തകരാറിനെത്തുടർന്ന് ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂർണ്ണമായും ഇരുട്ടിലായി. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ബുധനാഴ്ച മുതൽ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രധാന ഊർജ്ജ നിലയമായ ‘അന്റോണിയോ ഗ്വിറ്ററസിലുണ്ടായ’ അപ്രതീക്ഷിത തകരാറാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് യൂണിയൻ ഇലക്ട്രിക്ക (UNE) അറിയിച്ചു. നിലവിലെ തകരാർ പരിഹരിക്കാൻ കുറഞ്ഞത് 3 മുതൽ 4 ദിവസം വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അന്റോണിയോ ഗ്വിറ്ററസ് പ്ലാന്റിലെ ബോയിലറിനുണ്ടായ ചോർച്ചയും സൂപ്പർഹീറ്ററിലെ തകരാറുമാണ് പെട്ടെന്നുള്ള ബ്ലാക്കൗട്ടിന് കാരണം.

അമേരിക്കൻ ഉപരോധത്തെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ ഊർജ്ജ മേഖലയെ സാരമായി ബാധിച്ചു. യുഎസ് ഭീഷണിയെത്തുടർന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിർത്താൻ മെക്സിക്കോ തീരുമാനിച്ചതും സ്ഥിതിഗതികൾ വഷളാക്കി. വൈദ്യുതി നിലച്ചതോടെ രാജ്യത്തെ വാർത്താ വിതരണ സംവിധാനങ്ങളും ഗതാഗതവും താറുമാറായി. വൈദ്യുതി തകരാർ മൂലം ക്യൂബൻ സ്റ്റേറ്റ് ടെലിവിഷന്റെ സംപ്രേക്ഷണവും തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞുള്ള വാർത്താ ബുള്ളറ്റിനുകൾ നിശ്ചിതസമയത്തിന് ഏറെ വൈകിയാണ് സംപ്രേക്ഷണം ചെയ്തത്. മിക്കയിടങ്ങളിലും ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായി. സോളാർ പാനലുകളും ജനറേറ്ററുകളും ഉള്ള ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ മാലിന്യ നിർമ്മാർജ്ജനം, പൊതുഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പതിറ്റാണ്ടുകളായി തുടരുന്ന യു.എസ് സാമ്പത്തിക ഉപരോധമാണ് ഊർജ്ജ മേഖലയിലെ നിക്ഷേപമില്ലായ്മയ്ക്കും ഇപ്പോഴത്തെ തകർച്ചയ്ക്കും കാരണമെന്നാണ്‌ ക്യൂബൻ സർക്കാരിൻ്റെ ആരോപണം. നിലവിൽ കിഴക്കൻ പ്രവിശ്യയായ ഹോൾഗിനിലെ (Holguin) ഫെൽട്ടൺ 1 പ്ലാന്റ് മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.

You might also like
Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

Setback for international students in Canada: Post-graduation work permits rejected

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തിരിച്ചടി: പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റുകൾ നിരസിക്കപ്പെടുന്നു

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

Top Picks for You
Top Picks for You