newsroom@amcainnews.com

യുഎസുമായുള്ള വ്യാപാര യുദ്ധം തുടരുന്ന സാഹചര്യംത്തിൽ ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കാനഡക്കാരുടെ മനസറിയാം, സർവേ റിപ്പോർട്ട് പുറത്ത്

ഹാലിഫാക്സ്: യുഎസുമായുള്ള വ്യാപാര യുദ്ധം തുടരുന്ന സാഹചര്യത്തിൽ, കനേഡിയൻ പൗരന്മാർക്കിടയിൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക കുറവാണെന്ന് സർവേ റിപ്പോർട്ട്. 1,599 കനേഡിയൻ പൗരന്മാരിൽ ലെഗർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ, ജോലിയുള്ളവരിൽ 38% പേർ അടുത്ത വർഷം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണെന്നും റിപ്പോർട്ട് പറയുന്നു.

ഒൻ്റാരിയോയിലെ ജോലിയുള്ളവരാണ് ഏറ്റവും കൂടുതൽ ആശങ്കാകുലർ. ഇത് 44% വരും. ജോലി നഷ്ടത്തിൽ ഏറ്റവും കുറവ് ആശങ്ക രേഖപ്പെടുത്തിയത് ബ്രിട്ടിഷ് കൊളംബിയയിലാണ്- 31% പേർ. 18 മുതൽ 34 വയസ്സ് വരെ പ്രായമുള്ള യുവാക്കളായ കാനഡക്കാരാണ് (47%) തൊഴിൽ നഷ്ടപ്പെടുമോ എന്ന് കൂടുതൽ ആശങ്കാകുലർ. എന്നാൽ, 35 നും 54 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഇത് 37 ശതമാനവും, 55 വയസ്സിനു മുകളിലുള്ളവരിൽ ഇത് 28 ശതമാനവും ആണ്.

യുഎസ് ഭീഷണികൾക്ക് മുന്നിൽ കനേഡിയൻ ജനത നിരാശരായിക്കൊണ്ടിരിക്കുകയാണെന്ന് ഈസ്റ്റേൺ കാനഡയിലെ ലെഗറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഡാലെയർ അഭിപ്രായപ്പെടുന്നു. അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ പൂർണ്ണമായ ആഘാതം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്നും കനേഡിയൻ ജോലികൾക്കും സമൂഹങ്ങൾക്കും നേരെയുള്ള ഭീഷണി തുടരുന്നുകയാണെന്നും കനേഡിയൻ ലേബർ കോൺഗ്രസ് പ്രസിഡന്റ് ബിയ ബ്രൂസ്‌കെയും പറയുന്നു.

You might also like

ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി

എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ 2000 ഡോളർ നഷ്ടമായതായി നോവ സ്കോഷ്യ സ്വദേശി

എഐ ഡീപ്പ് ഫേക്കുകൾ വർദ്ധിക്കുന്നു; ആൽബെർട്ടയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി ആൽബർട്ട പോലീസ്

യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ നല്‍കും

ഓസ്‌ട്രേലിയയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: യുഎസിനെ കളത്തിലിറക്കാന്‍ ഇസ്രയേല്‍

Top Picks for You
Top Picks for You