newsroom@amcainnews.com

ഇറാന്‍ ആക്രമണം: കുവൈറ്റില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു

ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിനിടെ കുവൈറ്റില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ തമിഴ്നാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. രാമനാഥപുരം കുളത്തൂര്‍ സ്വദേശി സന്താന സെല്‍വം (40) ആണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെ വൈദ്യുതി, കുടിവെള്ള പ്ലാന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പ്ലാന്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കുവൈറ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമാവുകയാണ്. ഇറാനെതിരെ നേരിട്ടുള്ള കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പശ്ചിമേഷ്യയിലേക്ക് പതിനായിരത്തോളം സൈനികരെ അധികമായി എത്തിക്കാന്‍ വാഷിംഗ്ടണ്‍ നീക്കം തുടങ്ങിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ പ്രകോപനപരമായ സൈനിക നീക്കം.

അതേസമയം, ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഹൂതി വിമതര്‍ ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാവാം അമേരിക്കന്‍ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം പടരുന്നത് ലക്ഷക്കണക്കിന് പ്രവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

You might also like

കാനഡയിൽ നിന്ന് വേർപിരിയാൻ നാല് മുൻ കൺസർവേറ്റീവ് എംപിമാർ കൂടി; അമേരിക്കയ്ക്കൊപ്പം ചേരുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഒരാൾ

ലോകകപ്പ്: വിജയം തേടി കാനഡ ഇന്ന് ഖത്തറിനെതിരെ

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

വാരാന്ത്യങ്ങളിലെ അമിത ഉറക്കവും ‘സോഷ്യൽ ജെറ്റ് ലാഗും’: അറിയേണ്ട കാര്യങ്ങൾ

Top Picks for You
Top Picks for You