വാഷിങ്ടൻ: യുവ കൺസർവേറ്റീവ് ആക്ടിവിസ്റ്റും ടേണിങ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായിരുന്ന ചാർളി കർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. ഒക്ടോബർ 14, 2025-ന് അദ്ദേഹത്തിന്റെ 32–ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ, കർക്കിന്റെ ഭാര്യ എറിക്ക കർക്കിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മെഡൽ കൈമാറി.
കർക്കിനെ ‘സ്വാതന്ത്ര്യത്തിനായുള്ള പോരാളിയും യുവജനങ്ങളെ ആകർഷിച്ച നേതാവും’ ആയാണ് ചടങ്ങിൽ ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കൻ യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കിയ കർക്കിനെ പ്രസിഡന്റ്, ‘സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രക്തസാക്ഷി’ എന്നും അഭിസംബോധന ചെയ്തു.







