newsroom@amcainnews.com

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ; മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണം

ന്യൂഡൽഹി: ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ. ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും ഇസ്രയേൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി വടക്കൻ ഇറാഖിലെ 110 ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിച്ചു.

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിൽനിന്ന് പിന്തിരിയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽനിന്നുള്ള മിസൈലുകളെ തടയാൻ ബ്രിട്ടന്റെ സഹായം തേടിയിട്ടില്ലെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

You might also like

മുംബൈ സബർബൻ റെയിൽ ശൃംഖല: ജൂൺ 29 മുതൽ സെൻട്രൽ റെയിൽവേ 12 പുതിയ എസി ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തും

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

അഭയാർത്ഥി അപേക്ഷാ നടപടികൾ പരിഷ്കരിക്കാനും വേഗത്തിലാക്കാനും പുതിയ നിയമങ്ങളുമായി കാനഡ

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

Top Picks for You
Top Picks for You