newsroom@amcainnews.com

ഒൻ്റാരിയോ വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുണ്ടായ വംശീയ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി CCMA

ഒൻ്റാരിയോയിലെ ലണ്ടനിൽ, വിക്ടോറിയ പാർക്കിൽ മലയാളികൾക്ക് നേരെയുണ്ടായ ക്രൂരമായ വംശീയ ആക്രമണത്തെ സെൻ്റർ ഫോർ കനേഡിയൻ മലയാളി അഫയേഴ്സ് ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഇരയായവർക്ക് ഗുരുതരമായ ശാരീരിക പരിക്കുകൾക്ക് പുറമെ കടുത്ത മാനസികാഘാതവും നേരിടേണ്ടി വന്നതായി സംഘടന അറിയിച്ചു. കാനഡ ഉയർത്തിപ്പിടിക്കുന്ന മാനുഷികത, സുരക്ഷ, എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുത എന്നീ മൂല്യങ്ങളെ തകർക്കുന്നതാണ് ഇത്തരം വംശീയ അധിക്ഷേപങ്ങളെന്ന് CCMA ചൂണ്ടിക്കാട്ടി. . ഭയവും വിവേചനവുമില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള അവകാശം കാനഡയിൽ താമസിക്കുന്ന എല്ലാവർക്കുമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ഓർമ്മിപ്പിച്ചു.

സംഭവത്തിൽ ലണ്ടൻ നഗരസഭയും പോലീസും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് CCMA ആവശ്യപ്പെട്ടു. ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളെ ഗൗരവമായി കാണുകയും പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ ശക്തമാക്കുകയും വേണം. വിദ്വേഷത്തെയും അസഹിഷ്ണുതയെയും തള്ളിക്കളയാൻ എല്ലാ കനേഡിയൻ പൗരന്മാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും CCMA ആഹ്വാനം ചെയ്തു. ആക്രമണത്തിന് ഇരയായവർക്ക് CCMA പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാനഡയിലെ മലയാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാരുകളുമായും വിവിധ സാമൂഹിക സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും CCMA അറിയിച്ചു.

You might also like
Federal Government developing framework for greater international cooperation on carbon markets

കാർബൺ വിപണികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ പുതിയ ചട്ടക്കൂട് വികസിപ്പിക്കുന്നു

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Top Picks for You
Top Picks for You