newsroom@amcainnews.com

വിര്‍ജീനിയ ഹൈവേയില്‍ വാഹനാപകടം: ഏഴുവയസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

വിര്‍ജീനിയ: വിര്‍ജീനിയ ഹൈവേയില്‍ ബസ് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഏഴുവയസുകാരനും 13 വയസുകാരിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വിര്‍ജീനിയയിലെ ഐ-95 ഹൈവേയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് 45 മൈല്‍ തെക്കായി സ്റ്റാഫോര്‍ഡ് കൗണ്ടിയിലെ ഐ 95 സൗത്ത് പാതയില്‍ പുലര്‍ച്ചെ 2.35-ഓടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന ഷവര്‍ലെറ്റ് സബര്‍ബന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.തുടര്‍ന്ന് ബസ് മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സബര്‍ബന്‍ വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായി  പൊലീസ് വ്യക്തമാക്കി. അപകടത്തിൽ അക്യൂറ എസ്യുവിക്ക് തീപിടിച്ചു. മരിച്ച അഞ്ച് പേരില്‍ നാല് പേര്‍ അക്യൂറയിലുണ്ടായിരുന്നവരാണ്. ഇവരില്‍ മസാച്യുസെറ്റ്‌സിലെ ഗ്രീന്‍ഫീല്‍ഡില്‍ നിന്നുള്ള 45 വയസുകാരനായ പുരുഷനും 44 വയസ്സുള്ള സ്ത്രീയും , 13 വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസുളള ആണ്‍കുട്ടിയുമുള്‍പ്പെടുന്നതായി പോലീസ് വ്യക്തമാക്കി. അപകടത്തില്‍ മരിച്ച അഞ്ചാമത്തെ വ്യക്തി 25 വയസുള്ള സബര്‍ബന്‍ വാഹനത്തിലെ യാത്രക്കാരിയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Top Picks for You
Top Picks for You