newsroom@amcainnews.com

പാൻ പസഫിക് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ്: ആദ്യദിനത്തിൽ അഞ്ച് മെഡലുകളുമായി കാനഡ

Canadians open Pan Pacific Swimming Championships with five medals

ഓട്ടവ: പാൻ പസഫിക് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല തുടക്കവുമായി കാനഡ. മത്സരങ്ങളുടെ ആദ്യദിനമായ ബുധനാഴ്ച കനേഡിയൻ നീന്തൽ താരങ്ങൾ ഒരു സ്വർണ്ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ സ്വന്തമാക്കി.

പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ സസ്കാറ്റൂണിൽ നിന്നുള്ള ബ്ലേക്ക് ടിയർണിയാണ് കാനഡയ്ക്കായി പൊന്നണിഞ്ഞത്. 53.18 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിയർണി, അമേരിക്കയുടെ വിൽ മോഡ്ഗ്ലിനേക്കാൾ 0.19 സെക്കൻഡ് മുന്നിലെത്തിയാണ് ഒന്നാമതെത്തിയത്.

വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ കാനഡയുടെ പ്രമുഖ താരം സമ്മർ മക്കിന്റോഷ് വെള്ളി മെഡൽ നേടി. 1:53.86 മിനിറ്റിലാണ് മക്കിന്റോഷ് മത്സരം പൂർത്തിയാക്കിയത്. ഓസ്ട്രേലിയയുടെ ലാണി പാലിസ്റ്റർ (1:53.67) സ്വർണ്ണവും, ന്യൂസിലാൻഡിന്റെ എറിക്ക ഫെയർവെതർ (1:55.05) വെങ്കലവും നേടി. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ അഞ്ച് വ്യക്തിഗത സ്വർണ്ണ മെഡലുകൾ ലക്ഷ്യമിടുന്ന ടൊറന്റോയിൽ നിന്നുള്ള ഈ 19-കാരി മൂന്ന് തവണ ഒളിമ്പിക് ചാമ്പ്യനായിട്ടുണ്ട്.

ബി.സി.യിലെ കെലോവ്നയിൽ നിന്നുള്ള ടെയ്‌ലർ റക്ക് ബുധനാഴ്ച മൂന്ന് വെങ്കല മെഡലുകൾ കരസ്ഥമാക്കി. വനിതകളുടെ 50 മീറ്റർ ബട്ടർഫ്ലൈയിലും 100 മീറ്റർ ബാക്ക്‌സ്ട്രോക്കിലുമായിരുന്നു റക്കിന്റെ മികച്ച പ്രകടനം. 50 മീറ്റർ ബട്ടർഫ്ലൈയിൽ 25.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത റക്ക് മൂന്നാമതായി. 24.65 സെക്കൻഡിൽ പുതിയ പാൻ പാക്സ് റെക്കോർഡോടെ അമേരിക്കയുടെ ഗ്രെറ്റ്ചെൻ വാൽഷ് ഇതിൽ സ്വർണ്ണം നേടി.

തുടർന്ന് 4×100 മീറ്റർ മെഡ്‌ലെ റിലേയിലും റക്ക് വെങ്കല മെഡൽ നേട്ടത്തിൽ പങ്കാളിയായി. ഇൻഗ്രിഡ് വിൽം, ഒലിവർ ഡോസൺ, ഫിൻലേ നോക്സ് എന്നിവരടങ്ങിയ റക്കിന്റെ ടീം 3:43.22 മിനിറ്റിൽ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തിയത്. അമേരിക്ക ഒന്നാം സ്ഥാനവും ഓസ്ട്രേലിയ രണ്ടാം സ്ഥാനവും നേടി. ടിയർണി, അലക്സാനെ ലെപേജ്, മേരി-സോഫി ഹാർവി, റുസ്ലാൻ ഗാസിയേവ് എന്നിവരടങ്ങുന്ന മറ്റൊരു കനേഡിയൻ ടീം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

വ്യാഴാഴ്ച നടക്കുന്ന മത്സരങ്ങളിൽ സമ്മർ മക്കിന്റോഷ് 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്‌ലെയിലും, ടെയ്‌ലർ റക്ക് 100 മീറ്റർ ഫ്രീസ്റ്റൈലിലും, ബ്ലേക്ക് ടിയർണി 50 മീറ്റർ ബാക്ക്‌സ്ട്രോക്കിലും മാറ്റുരയ്ക്കും.

You might also like

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Trump Press Pool Dispute: US Justice Department Investigates Major TV Networks

ട്രംപ് പ്രസ് പൂൾ തർക്കം: പ്രമുഖ ടിവി നെറ്റ്‌വർക്കുകൾക്കെതിരെ അന്വേഷണവുമായി യുഎസ് നീതിപൂർവ്വ വകുപ്പ്

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Top Picks for You
Top Picks for You