newsroom@amcainnews.com

മെക്സിക്കോയിൽ കനേഡിയൻ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് സ്ഥിരീകരണം.

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പ്രശസ്തമായ ടിയോട്ടിഹുവാക്കൻ പിരമിഡ് മേഖലയിലുണ്ടായ വെടിവയ്പ്പിൽ കനേഡിയൻ വിനോദസഞ്ചാരി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന് മെക്സിക്കൻ സർക്കാർ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് 27 വയസ്സുകാരനായ മെക്സിക്കൻ സ്വദേശി ജൂലിയോ സീസർ ജാസ്സോ ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ഇയാൾക്ക് അമേരിക്കയിലെ കുപ്രസിദ്ധമായ കൊളംബൈൻ ഹൈസ്‌കൂൾ വെടിവയ്പ്പുമായി ബന്ധമുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.

പ്രതിയുടെ ബാഗിൽ നിന്ന് അനലോഗ് സെൽഫോണും ബസ് ടിക്കറ്റുകളും കണ്ടെടുത്തതായി മെക്സിക്കോ സ്റ്റേറ്റ് അറ്റോർണി ജനറൽ ജോസ് ലൂയിസ് സെർവാന്റസ് മാർട്ടിനസ് പറഞ്ഞു. 1999 ഏപ്രിലിൽ അമേരിക്കയിൽ നടന്ന കൊളംബൈൻ സ്കൂൾ വെടിവയ്പ്പിനെ സൂചിപ്പിക്കുന്ന ചിത്രങ്ങളും കയ്യെഴുത്തുപ്രതികളും ഇയാളുടെ പക്കലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാമിനോട് നന്ദി അറിയിച്ചു. അന്വേഷണത്തിൽ മെക്സിക്കൻ പ്രസിഡന്റ് നൽകുന്ന പ്രത്യേക ശ്രദ്ധയെ അദ്ദേഹം പ്രശംസിച്ചു. കൊല്ലപ്പെട്ട വിനോദസഞ്ചാരിയുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

മെക്സിക്കോയിലെ ആക്രമണം: അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പുനൽകിയതായി മന്ത്രി അനിത ആനന്ദ് ഈ സംഭവത്തിൽ ഒരു കനേഡിയൻ യുവതി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. അന്വേഷണം വേഗത്തിലാക്കുമെന്ന് മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകിയതായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. പരുക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ കനേഡിയൻ കോൺസുലർ ഉദ്യോഗസ്ഥർ മെക്സിക്കോയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ, മെക്സിക്കോയിലേക്കുള്ള യാത്രാ നിർദ്ദേശങ്ങൾ (Travel Advisory) പരിഷ്കരിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like
Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Top Picks for You
Top Picks for You