newsroom@amcainnews.com

തായ്‌വാൻ സന്ദർശിച്ച് കനേഡിയൻ എംപി മൈക്കൽ ചോങ്; മുന്നറിയിപ്പു നൽകി ചൈന

ഓട്ടവ: കനേഡിയൻ കൺസർവേറ്റീവ് പാർട്ടി എംപി മൈക്കൽ ചോങ്ങിന്റെ തായ്‌വാൻ സന്ദർശനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കാനഡയിലെ ചൈനീസ് എംബസി. ചോങ്ങിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ലംഘിക്കുന്നതാണെന്ന്‌  ചൈനീസ് എംബസി വക്താവ് മുന്നറിയിപ്പ് നൽകി.  തായ്‌വാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് മൈക്കൽ ചോങ് നിലവിൽ അവിടെ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം ചൈനീസ് അംബാസഡർ കനേഡിയൻ ജനപ്രതിനിധികൾ തായ്‌വാൻ സന്ദർശിക്കരുതെന്ന് മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കാനഡയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചോങ്ങിന്റെ സന്ദർശനം. തായ്‌വാൻ വിഷയം ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ കാനഡ ഇടപെടരുതെന്നും എംബസി വക്താവ് ആവശ്യപ്പെട്ടു. അതേ സമയം വിദേശ സർക്കാരുകളുടെ നിർദേശങ്ങൾ അനുസരിച്ചല്ല കനേഡിയൻ ജനപ്രതിനിധികൾ യാത്ര ചെയ്യുന്നതെന്ന് മൈക്കൽ ചോങ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

ഈ വർഷം ജനുവരിയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിതന്ത്രപ്രധാന പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ചൈന സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയതന്ത്ര തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. വ്യാഴാഴ്ച വരെ ചോങ് തായ്‌വാനിൽ തുടരുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.

You might also like

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

Canada says trade deal with US is 'very close,' more work needed

യു.എസുമായുള്ള വ്യാപാര കരാർ ‘വളരെ അടുത്തെത്തി’, കൂടുതൽ കാര്യങ്ങൾ ഇനി ചെയ്യാനുണ്ട്: കാനഡ

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

Top Picks for You
Top Picks for You