യുഎസിലെ ജോർജിയയിലുള്ള ‘സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ’ (Six Flags Over Georgia) തീം പാർക്കിൽ റോളർ കോസ്റ്റർ അപകടത്തെത്തുടർന്ന്, തങ്ങളുടെ രണ്ട് റോളർകോസ്റ്ററുകൾ അടച്ചതായി ‘കാനഡ വണ്ടർലാൻഡ്’ (Canada’s Wonderland) വക്താവ് അറിയിച്ചു. ‘ബെഹെമോത്ത്’ (Behemoth), ‘ലെവിയാഥൻ’ (Leviathan) എന്നീ റോളർകോസ്റ്ററുകളാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്.
സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ’യിൽ (Six Flags Over Georgia) തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് അമ്യൂസ്മെൻ്റ് പാർക്ക് വക്താവ് ഗ്രേസ് പീകോക്ക് പറഞ്ഞു. റോളർ കോസ്റ്ററുകൾ എപ്പോൾ വീണ്ടും തുറക്കുമെന്ന് വ്യക്തമല്ല.







