ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് പാര്‍ക്കില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 24 വയസ്സുള്ള സാഹില്‍ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. ഒക്ടോബർ അഞ്ചു മുതല്‍ സാഹിലുമായി ബന്ധപ്പെടാന്‍ കഴിയാതായതെ വന്നതായി കുടുംബം അറിയിച്ചിരുന്നു. ഫോണിന്‍റെ ലൊക്കേഷനും ലഭ്യമല്ലാതായി. ആറിന് കുടുംബം പാര്‍ക്ക് റേഞ്ചര്‍മാരെ സമീപിച്ച് സാഹിലിനെ കണ്ടെത്താന്‍ സഹായം തേടി. ഏഴിന് അബ്രാംസ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയുടെ സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് സാഹിലിന്‍റെ വാഹനം കണ്ടെത്തി. പിന്നീട് വെള്ളച്ചാട്ടത്തിനടുത്തു നിന്ന് ഫോണും താക്കോലുകളും […]
വ്യാപാര സഹകരണം ശക്തമാക്കാൻ കാനഡ: മന്ത്രി അനിത ആനന്ദ് ഇന്ത്യയിലേക്ക്

ഇന്ത്യയുമായി വ്യാപാര സഹകരണം ശക്തമാക്കാൻ ഒരുങ്ങി കാനഡ. വ്യാപാര, ഊർജ്ജ, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദർശിക്കുന്നു. ഒക്ടോബർ 13 മുതൽ 16 വരെ നീളുന്ന സന്ദർശനത്തിൽ ഇന്ത്യക്ക് ഒപ്പം യു.എ.ഇ-യിലും മന്ത്രി എത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജ്ജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഇരുവരും ചർച്ച നടത്തുക. കൂടാതെ, ന്യൂഡൽഹിയിൽ […]
FBI-യുടെ രഹസ്യ വിവരങ്ങൾ ചോർത്തി: കനേഡിയൻ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (FBI) രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം നേരിടുന്ന കനേഡിയൻ പൗരൻ യുഎസിൽ അറസ്റ്റിലായി. സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ എഡ്വേർഡ് ഡുബ്രോവ്സ്കിയാണ് അറസ്റ്റിലായത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ഷൈനി ഹണ്ടേഴ്സ്’ (ShinyHunters) എന്ന ഹാക്കിങ് സംഘവുമായി എഡ്വേർഡ് ഡുബ്രോവ്സ്കിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2019 മുതൽ വിവിധ സൈബർ ആക്രമണങ്ങളും ഡാറ്റ ചോർച്ചകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡുബ്രോവ്സ്കി വിവിധ സൈബർ […]