newsroom@amcainnews.com

ഇവി വിപണിയിൽ വിപ്ലവത്തിനൊരുങ്ങി കാനഡയിൽ പുതിയ ഇലക്ട്രിക് വാഹന നയം; കാർ വാങ്ങാൻ ഇനി സർക്കാർ വക 5,000 ഡോളർ! പുതിയ പദ്ധതി ഫെബ്രുവരി 16 മുതൽ

ഒട്ടാവ: കാനഡയിലെ ഇലക്ട്രിക് വാഹന (EV) വിപണിക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി ഫെഡറൽ സർക്കാർ പുതിയ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ ‘നാഷണൽ ഓട്ടോ സ്ട്രാറ്റജി’യുടെ (National Auto Strategy) ഭാഗമായുള്ള ഈ പദ്ധതി ഫെബ്രുവരി 16 മുതൽ നിലവിൽ വരും. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

സബ്‌സിഡി ഇങ്ങനെ

  • ഫുൾ ഇലക്ട്രിക്/ഫ്യൂവൽ സെൽ വാഹനങ്ങൾ: പുതിയ കാറുകൾ വാങ്ങുന്നവർക്കോ ലീസിനെടുക്കുന്നവർക്കോ 5,000 ഡോളർ വരെ ഇളവ് ലഭിക്കും.
  • പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ: ഇവയ്ക്ക് 2,500 ഡോളർ വരെയാണ് സബ്‌സിഡി അനുവദിച്ചിരിക്കുന്നത്.

നിബന്ധനകൾ

പരമാവധി 50,000 ഡോളർ വരെ വിലയുള്ള വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ, കാനഡയിൽ തന്നെ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഈ വിലപരിധി ബാധകമല്ല എന്നത് പ്രാദേശിക നിർമ്മാണ മേഖലയ്ക്ക് വലിയ പിന്തുണയാകും. കൂടാതെ, കാനഡയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കായിരിക്കും മുൻഗണന.

വാഹന ഡീലർഷിപ്പുകളിൽ നിന്നുതന്നെ ഈ റിബേറ്റുകൾ നേരിട്ട് ലഭ്യമാകും (Point-of-sale incentives). അതിനാൽ ഉപഭോക്താക്കൾക്ക് അനാവശ്യമായ പേപ്പർ ജോലികളോ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമോ ഉണ്ടാകില്ല.

ചാർജിംഗ് സൗകര്യങ്ങൾക്കായി കോടികളുടെ നിക്ഷേപം: വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനൊപ്പം തന്നെ ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് പരിഹരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി 84 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തുടനീളം എണ്ണായിരത്തിലധികം പുതിയ ചാർജിംഗ് സ്റ്റേഷനുകൾ ഇതോടെ നിലവിൽ വരും.

മുൻ സർക്കാരിന്റെ കർശനമായ ഇവി വിൽപന നിബന്ധനകൾക്ക് (EV Mandate) പകരം, കൂടുതൽ പ്രായോഗികമായ ‘ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ സ്റ്റാൻഡേർഡ്’ അടിസ്ഥാനമാക്കിയുള്ള ‘ഫൈവ് പോയിന്റ് സ്ട്രാറ്റജി’യാണ് മാർക്ക് കാർണി നടപ്പിലാക്കുന്നത്. 2035-ഓടെ രാജ്യത്തെ വാഹന വിൽപനയുടെ 75 ശതമാനവും ഇലക്ട്രിക് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

You might also like

റോഡിലെ മഞ്ഞുരുക്കാൻ ഉപയോഗിക്കുന്ന ഉപ്പ് വില്ലനായി; കാൽഗറിയിൽ അഗ്നിശമന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ഈ വർഷം അറ്റകുറ്റപ്പണിക്കായി മാത്രം ചെലവഴിച്ചത് 20 ലക്ഷത്തിലേറെ ഡോളറുകൾ

സ്വകാര്യ സ്കൂൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം: ആൽബർട്ടയിൽ ജനകീയ ഹർജി അവസാനഘട്ടത്തിലേക്ക്

റാഗിങ്ങും ലൈംഗികാതിക്രമവും: നോവ സ്കോഷ്യയിൽ മൂന്ന് ജൂനിയർ താരങ്ങൾ അറസ്റ്റിൽ

യുവ ഹോക്കി താരം ഗാവിൻ മക്കെന്നയ്‌ക്കെതിരെ ചുമത്തിയിരുന്ന ഗുരുതര കുറ്റങ്ങൾ പ്രോസിക്യൂഷൻ പിൻവലിച്ചു; നിർണ്ണായകമായത് വീഡിയോ ദൃശ്യങ്ങൾ

ഗ്രീൻലൻഡ് വിട്ടുതരില്ല: ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി കാനഡ

യുഎസ്-കാനഡ വ്യാപാരയുദ്ധം: കനേഡിയൻ വാഹനമേഖല പ്രതിസന്ധിയിൽ

Top Picks for You
Top Picks for You