newsroom@amcainnews.com

ലഭ്യത കൂടി, വാടക കുറഞ്ഞു; കാനഡയിൽ വാടക നിരക്കുകളിൽ വൻ ഇടിവ്; ടൊറന്റോയിലും വാൻകൂവറിലും ആശ്വാസം

ഒട്ടാവ: കാനഡയിലെ താമസക്കാർക്ക് ആശ്വാസമേകി രാജ്യത്തെ ശരാശരി വാടക നിരക്കിൽ വൻ ഇടിവ്. കഴിഞ്ഞ 31 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിലെ കണക്കുകൾ പ്രകാരം, റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി മാസവാടക മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 2,057 ഡോളറിലെത്തി. കഴിഞ്ഞ 16 മാസമായി വാടക നിരക്കുകളിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നത് കുടിയേറ്റക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വലിയ ആശ്വാസമാണ് പകരുന്നത്.

കൂടുതൽ കോണ്ടോ അപ്പാർട്ടുമെന്റുകൾ നിർമ്മാണം പൂർത്തിയാക്കി വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വീടുകളുടെ ലഭ്യത വർധിച്ചതോടെ ഉടമകൾ വാടക കുറയ്ക്കാൻ നിർബന്ധിതരായി. ഒരു ബെഡ്റൂം യൂണിറ്റുകളുടെ വാടകയിൽ 3.4 ശതമാനത്തിന്റെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാൽ വലിയ കുടുംബങ്ങൾ ആവശ്യപ്പെടുന്ന മൂന്ന് ബെഡ്റൂം അപ്പാർട്ടുമെന്റുകളുടെ നിരക്കിൽ നേരിയ വർധനവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

പ്രധാന നഗരങ്ങളിൽ വാൻകൂവറിലാണ് വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ടൊറന്റോയിലെ വാടക നിരക്ക് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒന്റാരിയോയിൽ 3.3 ശതമാനവും ആൽബർട്ടയിൽ 4.3 ശതമാനവും ബ്രിട്ടീഷ് കൊളംബിയയിൽ 4.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മോൺട്രിയൽ, എഡ്മന്റൺ എന്നിവിടങ്ങളിലും ചെറിയ തോതിലുള്ള കുറവുണ്ട്. അതേസമയം, സസ്‌കാച്ചവൻ, മാനിറ്റോബ എന്നീ പ്രവിശ്യകളിൽ വാടക നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

You might also like
Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

കമ്മ്യൂണിറ്റി ഡേ: കാനഡയിൽ സൗജന്യ സിനിമയും ഗെയിമിങുമായി സിനിപ്ലെക്‌സ്

Malayali Woman Power Makes Waves in US Governance: Nithya Raman Scripts New History in Los Angeles Politics

അമേരിക്കൻ ഭരണകേന്ദ്രങ്ങളിൽ തരംഗമായി മലയാളി പെൺകരുത്ത്: ലോസാഞ്ചലസ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നിത്യ രാമൻ

New wave of bomb threats hits passenger flights across Europe

യൂറോപ്പിലുടനീളം വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

'Amban' Makes History in Kerala: Actor Sajin Gopu Acquires Rare Jeep Wrangler Whitecap Edition

കേരളത്തിൽ ചരിത്രമെഴുതി ‘അമ്പാൻ’; അപൂർവ്വങ്ങളിൽ അപൂർവ്വമായ ജീപ്പ് റാങ്ഗ്ലർ വൈറ്റ്‌ക്യാപ് എഡിഷൻ സ്വന്തമാക്കി സജിൻ ഗോപു

Top Picks for You
Top Picks for You