newsroom@amcainnews.com

കാനഡ-യുഎസ് യാത്രയിൽ ഇടിവ് തുടരുന്നു

അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവ് തുടരുന്നതായി റിപ്പോർട്ട്. ഏപ്രിലിൽ കനേഡിയൻ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചെങ്കിലും, യുഎസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയുന്നത്. കഴിഞ്ഞ ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ യുഎസിലേക്ക് യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 5.8% കുറഞ്ഞ് 11 ലക്ഷമായി. ഇത് 2019 ഏപ്രിലിനെ അപേക്ഷിച്ച് 12.5% കുറവാണ്. ട്രംപിന്റെ താരിഫുകളും ഭീഷണികളും കാരണം നിരവധി കനേഡിയൻ പൗരന്മാർ അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ബഹിഷ്കരിച്ചതാണ് യുഎസിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം.

അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണം 7.4% വർധിച്ച് 2 ദശലക്ഷമായി. യുഎസ് ഒഴികെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 7.1% വർധിച്ച് 1.4 ദശലക്ഷമായി. ഇത് 2019 ഏപ്രിലിനെ അപേക്ഷിച്ച് 19% കൂടുതലാണ്. കാനഡയിലെ എട്ട് പ്രധാന വിമാനത്താവളങ്ങളിലും മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചു. 4.5 ദശലക്ഷം യാത്രക്കാരെയാണ് ഈ ഏപ്രിലിൽ സ്ക്രീൻ ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.6% കൂടുതലാണ്.

You might also like

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

Top Picks for You
Top Picks for You