newsroom@amcainnews.com

പ്രതിരോധ മേഖല ശക്തമാക്കാൻ കാനഡ; സ്വീഡിഷ് റഡാര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് കാർണി

പ്രതിരോധ മേഖലയില്‍ യുഎസിനെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കുക, കാനഡയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സ്വീഡിഷ് കമ്പനിയായ സാബ് (Saab) വികസിപ്പിച്ച അത്യാധുനിക വ്യോമ നിരീക്ഷണ സംവിധാനമായ ‘ഗ്ലോബല്‍ ഐ’ (GlobalEye) സ്വന്തമാക്കാനുള്ള ചര്‍ച്ച ആരംഭിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കാനഡയിലെ ഏറ്റവും വലിയ പ്രതിരോധ സുരക്ഷാ വ്യാപാര സമ്മേളനമായ ‘കാന്‍സെക്’ (CANSEC) അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയറുടെ (Bombardier) ഗ്ലോബല്‍ 6500 ബിസിനസ്സ് ജെറ്റുകളിലാണ് ഈ അത്യാധുനിക റഡാര്‍ സംവിധാനം ഘടിപ്പിക്കുന്നത്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഈ വിമാനങ്ങളുടെ ആകെ ഉത്പാദനത്തിന്റെ മൂന്നിലൊന്നിലധികം കാനഡയില്‍ തന്നെ നിര്‍മ്മിക്കാനുള്ള കരാറിലാണ് ഇരുപക്ഷവും ചര്‍ച്ച നടത്തുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബോംബാര്‍ഡിയറിന്റെ മോൺട്രിയൽ, ടൊറൻ്റോ പ്ലാന്റുകളില്‍ നിന്നായി കാനഡയ്ക്കും സഖ്യകക്ഷികള്‍ക്കുമായി 40-ലധികം വിമാനങ്ങള്‍ നിര്‍മ്മിക്കാനാകും. ഇത് കാനഡയിലെ എയറോസ്പേസ്, പ്രതിരോധ മേഖലകളില്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെ മൂവായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 5 ബില്യണ്‍ ഡോളറിലധികം ചെലവില്‍ 6 ഗ്ലോബല്‍ ഐ സംവിധാനങ്ങള്‍ വാങ്ങുമെന്നും കനേഡിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Top Picks for You
Top Picks for You