newsroom@amcainnews.com

പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ കാനഡ; 6.6 ബില്യൺ ഡോളർ പദ്ധതി, 1.25 ലക്ഷം തൊഴിലവസരങ്ങൾ

പ്രതിരോധ രംഗത്ത് അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും തദ്ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്താനുമായി 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം 55,000 കോടി രൂപ) വൻ പദ്ധതിക്ക് രൂപം നൽകാൻ കാനഡ. നാറ്റോ (NATO) സഖ്യത്തോടുള്ള പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ, പ്രതിരോധ കയറ്റുമതിയിൽ 50 ശതമാനവും അനുബന്ധ വ്യവസായ വരുമാനത്തിൽ 240 ശതമാനവും വർദ്ധനവാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന പദ്ധതി, ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിലുണ്ടായ വെടിവെപ്പിനെത്തുടർന്ന് ഈ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ മേഖലയിൽ 1.25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. ഹാലിഫാക്സ് പോലുള്ള സൈനിക പ്രാധാന്യമുള്ള നഗരങ്ങൾക്ക് ഇത് വലിയ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളം, അഞ്ചാം ഡിവിഷൻ ആർമി, ഷിയർവാട്ടർ എയർഫോഴ്സ് ബേസ്, ഈസ്റ്റ് കോസ്റ്റ് നേവി എന്നിവയുടെ ആസ്ഥാനമായ ഹാലിഫാക്സിന് പുറമെ, ക്യുബെക്കിലെ ബൊംബാർഡിയർ, ഒന്റാറിയോയിലെ ജനറൽ ഡൈനാമിക്സ് ലാൻഡ് സിസ്റ്റംസ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾക്കും ഈ നിക്ഷേപം കരുത്താകും.

You might also like

യുഎസ് പരിശോധന കടുക്കുന്നു; കനേഡിയൻ പൗരന്മാർക്ക് യുഎസ് യാത്രയിൽ പുതിയ നിർദ്ദേശങ്ങൾ; അതിർത്തിയിൽ കുടുങ്ങാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ആൽബർട്ടയിലെ സ്കൂളുകളിലെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാർ; 1,400 പുതിയ അധ്യാപകരെയും എഡ്യൂക്കേഷണൽ അസിസ്റ്റൻ്റുമാരെയും നിയമിക്കും

മഞ്ഞുവീഴ്ചയിൽ സ്തംഭിച്ച് അറ്റ്‌ലാന്റിക് കാനഡ; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി; വിമാന സർവീസുകൾ റദ്ദാക്കി

ആൽബർട്ടയിലെ പൊതുവിദ്യാഭ്യാസ മേഖല പരാജയം: സർവേ

നിയമങ്ങള്‍ പാലിച്ചില്ല; വാട്ട്‌സ്ആപ്പ് നിരോധിച്ച് റഷ്യ

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: മനസ്സുലഞ്ഞ് കാനഡ, ഏഴ് ദിവസത്തെ ദുഃഖാചരണം; പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതിപക്ഷ നേതാക്കളും ഇന്ന് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും

Top Picks for You
Top Picks for You