newsroom@amcainnews.com

പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയനുമായി സഹകരിക്കും; കാനഡ

യൂറോപ്യൻ യൂണിയനുമായി (EU) സഹകരിച്ച് പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. നാറ്റോ സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കെയാണ് കാനഡയുടെ ഈ നീക്കം. ഒരു വർഷത്തിലേറെയായി, കാനഡയും യൂറോപ്യൻ യൂണിയനും സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തിവരികയാണ്. സംയുക്ത പ്രതിരോധ വ്യവസായ ഉൽപ്പാദനം വർധി പ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കാനഡയുമായുള്ള പ്രതിരോധ ബന്ധം യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുത്തുകയാണെന്ന് EU മാർച്ചിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യൂറോപ്യൻ കമ്പനികൾ ഇതിനകം തന്നെ കാനഡയിൽ പ്രതിരോധം ഉൾപ്പെടെ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇതിനെ അടിസ്ഥാനമാക്കി ഇരുപക്ഷത്തിനും പ്രവർത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

You might also like

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

കാനഡയിൽ വാഹന തൊഴിലാളികളുടെ കരാർ ചർച്ചകൾക്ക് തുടക്കം: ആദ്യ ചർച്ച ഫോർഡ് മോട്ടോർ കമ്പനിയുമായി

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

പ്രൊവിൻഷ്യൽ നോമിനികൾക്ക് വർക്ക് പെർമിറ്റ് നടപടികൾ എളുപ്പമാക്കി കാനഡ

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

Top Picks for You
Top Picks for You