newsroom@amcainnews.com

‘കാനഡ സ്ട്രോങ്ങ് പാസ്’ തിരിച്ചെത്തുന്നു: ജൂൺ 19 ആനുകൂല്യങ്ങൾ ലഭ്യം

കാനഡയിലെ മനോഹരമായ ദേശീയ പാർക്കുകളും ചരിത്രപ്രധാനമായ സ്ഥലങ്ങളും സൗജന്യമായി സന്ദർശിക്കാൻ വിദേശികൾക്കും സ്വദേശികൾക്കും വീണ്ടുമൊരു സുവർണ്ണാവസരം ഒരുങ്ങുന്നു. കഴിഞ്ഞ വർഷത്തെ വൻ വിജയത്തിന് ശേഷം ഈ വേനൽക്കാലത്തും ‘കാനഡ സ്ട്രോങ്ങ് പാസ്’ തിരിച്ചെത്തുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. 2026 ജൂൺ 19 മുതൽ സെപ്റ്റംബർ 7 വരെയുള്ള കാലയളവിലാണ് ഈ അപൂർവ്വ ആനുകൂല്യം ലഭ്യമാകുന്നത്. കാനഡയിലെ സ്വദേശികൾക്കും വിദേശത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ ഈ സൗജന്യ ഓഫറുകൾ പ്രയോജനപ്പെടുത്താം.

‘കാനഡ സ്ട്രോങ്ങ് പാസ്’ ഉപയോഗിച്ച് ബാൻഫ്, ജാസ്പർ ഉൾപ്പെടെ കാനഡയിലുടനിയളമുള്ള ഇരുനൂറിലധികം നാഷണൽ പാർക്കുകൾ, ചരിത്ര സ്മാരകങ്ങൾ, മറൈൻ കൺസർവേഷൻ ഏരിയകൾ എന്നിവടങ്ങളിലേക്ക് സൗജന്യമായി പ്രവേശിക്കാം. ഇതിന് പുറമെ പാർക്സ് കാനഡയ്ക്ക് കീഴിലുള്ള ക്യാംപിംഗ് സൈറ്റുകൾ, ലോഗ് കാബിനുകൾ, യർട്ടുകൾ എന്നിവയിലെ താമസത്തിന് 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുന്ന 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ‘വിയാ റെയിൽ’ വഴി കാനഡയിലുടനീളം സൗജന്യ യാത്ര ചെയ്യാനുള്ള അവസരവും സർക്കാർ ഒരുക്കിയിട്ടുണ്ട്. 18 മുതൽ 24 വയസ്സു വരെയുള്ള യുവാക്കൾക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും. 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദേശീയ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനവും, 18-24 പ്രായക്കാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഈ കാലയളവിൽ ലഭ്യമാണ്.

ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പ്രത്യേകം അപേക്ഷിക്കുകയോ, കാർഡുകൾ കൈവശം വെക്കുകയോ, ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുകയോ ചെയ്യേണ്ടതില്ല. നിശ്ചിത തീയതികളിൽ ഈ സ്ഥലങ്ങളിൽ നേരിട്ടെത്തിയാൽ മാത്രം മതിയാകും. എന്നാൽ ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ കുട്ടികൾക്കായി CANADAFAM എന്ന കോഡും, യുവാക്കൾക്കായി CANADA1824 എന്ന കോഡും ഉപയോഗിക്കണം. ഇതിനകം ‘ഡിസ്കവറി പാസ്’ എടുത്തവർക്ക് തുക നഷ്ടമാകില്ലെന്നും അവരുടെ പാസിന്‍റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Top Picks for You
Top Picks for You