കാനഡ റവന്യൂ ഏജൻസിയിൽ (CRA) ജോലി ചെയ്യുന്ന ആയിരത്തിലധികം താൽക്കാലിക ജീവനക്കാരുടെ കരാറുകൾ മെയ് 16-ന് ശേഷം പുതുക്കില്ലെന്ന് യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. മുൻ സർക്കാർ നടപ്പിലാക്കിയ വെട്ടിച്ചുരുക്കലുകളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് യൂണിയൻ ദേശീയ പ്രസിഡൻ്റ് മാർക്ക് ബ്രിയേർ പറഞ്ഞു.
ഇത് നികുതിദായകർക്കും വ്യാപാര മേഖലയ്ക്കും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സർക്കാരിന്‍റെ ഈ നടപടി പൊതുസേവനങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണെന്നും, പ്രധാനമന്ത്രി മാർക്ക് കാർണി ഇത് ഉടൻ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.