newsroom@amcainnews.com

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കാനഡയ്ക്ക് വ്യാപാര മിച്ചം രേഖപ്പെടുത്തി

മേരിക്കയുമായുള്ള വ്യാപാരയുദ്ധം വ്യാപാരയുദ്ധം ആരംഭിച്ച ശേഷം ആദ്യമായി കാനഡ സെപ്റ്റംബറിൽ വ്യാപാര മിച്ചം രേഖപ്പെടുത്തി. കയറ്റുമതി വർധിക്കുകയും ഇറക്കുമതി കുറയുകയും ചെയ്തതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.യു.എസിന് പുറത്തുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 11 ശതമാനം വർധിച്ചു. യു.എസിലേക്കുള്ള കയറ്റുമതിയും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങൾ, ട്രക്കുകൾ, സ്വർണ്ണം എന്നിവയുടെ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തി.

അതേസമയം, യു.എസിൽ നിന്നുള്ള ഇറക്കുമതി തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞു.മൊത്തത്തിൽ, ഓഗസ്റ്റിനെ അപേക്ഷിച്ച് കാനഡയുടെ കയറ്റുമതി 6.3 ശതമാനം വർധിച്ചു. ഇറക്കുമതി 4.1 ശതമാനം കുറഞ്ഞതോടെ, 153 മില്യൺ ഡോളറിൻ്റെ വ്യാപാര മിച്ചമാണ് രേഖപ്പെടുത്തിയത്. ഇത് യു.എസുമായുള്ള കാനഡയുടെ വ്യാപാരം സ്ഥിരത കൈവരിക്കുന്നതിൻ്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

യൂറോപ്പുമായും ഏഷ്യയുമായും കൂടുതൽ വ്യാപാരം നടത്തി കാനഡ തങ്ങളുടെ വിപണികൾ വൈവിധ്യവത്കരിക്കുന്നുമുണ്ട്. നിരവധി കനേഡിയൻ പൗരന്മാർ യു.എസ്. ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതായി പല സർവ്വെകളിലും കണ്ടെത്തിയിരുന്നു. ഇത് ബൈ കനേഡിയൻ എന്ന പ്രസ്ഥാനത്തിന് വലിയ ഊർജ്ജം പകരുന്നുണ്ട്. താരിഫുകളും സാമ്പത്തിക വളർച്ചയിലെ കുറവും പോലുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, കാനഡയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വിദഗ്ധർക്ക് ശുഭാപ്തിവിശ്വാസമാണുള്ളത്.

You might also like
Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

സൗത്ത് ടെക്സാസിലെ ഡ്രിസ്കോൾ കുട്ടികളുടെ ആശുപത്രിയെ സഹായിക്കാൻ ഡെയറി ക്വീന്റെ ‘മിറക്കിൾ ട്രീറ്റ് ഡേ’

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

Top Picks for You
Top Picks for You