newsroom@amcainnews.com

കാനഡ പോസ്റ്റ് സമരം: പുതിയ ഓഫറിൽ ജീവനക്കാരുടെ വോട്ടിങ് ജൂലൈ 21 മുതൽ

പുതിയ കരാറിനായി കാനഡ പോസ്റ്റ് മുന്നോട്ടു വെച്ച ഓഫറിൽ തിങ്കളാഴ്ച മുതൽ പോസ്റ്റൽ ജീവനക്കാർ വോട്ട് ചെയ്യുമെന്ന് യൂണിയൻ അറിയിച്ചു. വേതന വർധനയും ആഴ്ചയിൽ ഏഴ് ദിവസത്തെ ഡെലിവറി നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള മാറ്റങ്ങളും അടങ്ങുന്ന പുതിയ ഓഫറിൽ ജൂലൈ 21 മുതൽ ഓഗസ്റ്റ് 1 വരെ ആയിരിക്കും വോട്ടിങ് നടക്കുക. കാനഡ പോസ്റ്റുമായുള്ള കരാർ ചർച്ചകൾ വഴിമുട്ടിയതോടെ മാസങ്ങളായി ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് പണിമുടക്കിലാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഫെഡറൽ തൊഴിൽമന്ത്രി പാറ്റി ഹജ്ദു കഴിഞ്ഞ മാസം കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് ഇടപെടാനും കാനഡ പോസ്റ്റിന്‍റെ ഏറ്റവും പുതിയ ഓഫറിൽ വോട്ടെടുപ്പ് നടത്താനും നിർദ്ദേശിച്ചിരുന്നു.

യൂണിയൻ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിന്‍റെ നിർദ്ദേശത്തിൽ വോട്ട് ചെയ്യാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുകയും ഓവർടൈമിന് ദേശീയ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം കൂടുതൽ മെച്ചപ്പെട്ട ഒരു കരാറിനായി യൂണിയൻ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്.

You might also like

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

Top Picks for You
Top Picks for You