newsroom@amcainnews.com

വിദേശ തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമം: പുതിയ ‘ഓപ്പൺ വർക്ക് പെർമിറ്റ് അവതരിപ്പിച്ച് കാനഡ

മാനിറ്റോബയിലെ വർക്ക് പെർമിറ്റ് വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികളുടെ ആശങ്കയ്ക്ക് വിരാമമിട്ട് ഫെഡറൽ സർക്കാർ. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി കാനഡയിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ‘മാനിറ്റോബ വർക്ക്ഫോഴ്സ് ട്രാൻസിഷൻ ബ്രിഡ്ജ്’ (MWTB) എന്ന പേരിൽ പുതിയ ‘ഓപ്പൺ വർക്ക് പെർമിറ്റ്’ ആരംഭിച്ചതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ പുതിയ പദ്ധതി പ്രകാരം രണ്ടായിരത്തി എഴുന്നൂറോളം വിദേശ തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനും ജോലി ചെയ്യാനുമുള്ള അനുമതി ലഭിക്കും.

മാനിറ്റോബ വർക്ക്ഫോഴ്സ് ട്രാൻസിഷൻ ബ്രിഡ്ജ് പദ്ധതിയിലേക്ക് മാനിറ്റോബയുടെ സപ്പോർട്ട് ലെറ്ററുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ സാധുതയുള്ള വർക്ക് പെർമിറ്റ് ഉള്ളവർക്കും, 2024 മേയ് ഏഴിന് ശേഷം വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്കും, കൂടാതെ 2024 മേയ് ഏഴിനോ അതിന് മുൻപോ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകർക്ക് അവരുടെ നിലവിലെ തൊഴിലുടമയിൽ നിന്നുള്ള കത്തും ഉണ്ടായിരിക്കണം. കൂടാതെ മാനിറ്റോബ നൽകിയ സപ്പോർട്ട് ലെറ്ററും എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പൂളിലെ സാന്നിധ്യവും 2025 ഡിസംബർ 31-നോ അതിന് മുൻപോ ഉള്ളതായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

You might also like
New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Surprise Raids at Cinema Theatres: 26 Cases Registered, ₹62,000 in Fines Imposed translate to malayalam

സിനിമ തിയറ്ററുകളിൽ മിന്നൽ പരിശോധന: 26 കേസുകൾ രജിസ്റ്റർ ചെയ്തു, 62,000 രൂപ പിഴ ചുമത്തി

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You