newsroom@amcainnews.com

വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ കാനഡയിൽ: രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണം വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ

വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് കാനഡയിലാണെന്ന് റിപ്പോർട്ട്. വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ(PAHO) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായി നോർത്ത്, സൗത്ത് അമേരിക്കയെ ഉൾക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഏജൻസി പറയുന്നു.

ഈ വർഷം ഓഗസ്റ്റ് 8 വരെ, 10 രാജ്യങ്ങളിലായി 10,139 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ കാനഡയിൽ മാത്രം 4,548 കേസുകളുണ്ട്. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക, മെക്‌സിക്കോ എന്നിവടങ്ങളിലും വലിയ തോതിലുള്ള രോഗവ്യാപനമുണ്ടായി. അഞ്ചാംപനി ബാധിച്ച് 18 പേർ മരിച്ചതായും പിഎഎച്ച്ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

You might also like

പുകയില രഹിത തലമുറ: യുകെ മാതൃകയിൽ കാനഡയിലും നിരോധനത്തിന് സമ്മർദ്ദം

മുഖ്യമന്ത്രി പദത്തിനായി മൂന്നിൽ മുറുക്കം: നിർണ്ണായക കോൺഗ്രസ് യോഗം ഇന്ന്

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

എക്സ്പ്രസ് എൻട്രി: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 4,000 പേർക്ക് കൂടി സ്ഥിരതാമസത്തിന് ക്ഷണം

വിശ്വസിച്ചാലും ഇല്ലെങ്കിലും; കാനഡയിൽ ചിലർക്ക് ഇന്നും തപാൽ വഴി ഫോൺബുക്കുകൾ ലഭിക്കുന്നു!

സ്‌കോച്ച് വിസ്‌കിയുടെ ഇറക്കുമതി തീരുവ നീക്കം ചെയ്ത് അമേരിക്ക

Top Picks for You
Top Picks for You