newsroom@amcainnews.com

യുഎസിൽനിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ; നടപടി താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ

ഓട്ടവ: യുഎസിൽ നിന്നുളള പന്നിയിറച്ചി ഇറക്കുമതി നിർത്തിയതായി കാനഡ. യുഎസിലെ ഏറ്റവും വലിയ പന്നിയിറച്ചി സംസ്‌കരണ പ്ലാന്റിൽ നിന്നുളള ഇറക്കുമതിയാണ് നിർത്തിയത്. കാനഡയും യുഎസും തമ്മിലുളള താരിഫ് യുദ്ധം ആരംഭിച്ച സാഹചര്യത്തിലാണ് നടപടി. കാനഡയുടെ ഈ നീക്കം യുഎസ് പന്നിയിറച്ചി ഉത്പ്പന്നങ്ങളുടെ വിപണിയെ ബാധിച്ചേക്കും.

നോർത്ത് കരോലിനയിലെ ടാർ ഹീലിൽ സ്മിത്ത്ഫീൽഡ് ഫുഡ്‌സ് നടത്തുന്ന ഏറ്റവും വലിയ യു.എസ്. പന്നിയിറച്ചി സംസ്‌കരണ പ്ലാന്റിൽ നിന്നുള്ള ഇറക്കുമതിയാണ് കാനഡ നിർത്തിയത്. അതേസമയം കാനഡയുടെ നടപടിക്ക് കാരണം എന്താണെന്ന് യുഎസ്ഡിഎ ഏജൻസിയും സ്മിത്ത്ഫീൽഡും വ്യക്തമാക്കിയിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച് പ്ലാന്റിൽ നിന്നുളള ഇറക്കുമതി പുനഃസ്ഥാപ്പിക്കുന്നതിനായി യുഎസ്ഡിഎ പ്രവർത്തിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.

യുഎസ് ഗവൺമെന്റ് ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം യുഎസ് പന്നിയിറച്ചിയുടെ അഞ്ചാമത്തെ വലിയ കയറ്റുമതി വിപണിയായിരുന്നു കാനഡ. കാനഡയിലെ റീട്ടെയിൽ, ഭക്ഷ്യ സേവന മേഖലകളിൽ യുഎസ് പന്നിയിറച്ചിക്ക് ഗണ്യമായ സാന്നിധ്യമുണ്ട്.

You might also like

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You