newsroom@amcainnews.com

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യത: ചൈനീസ് അംബാസഡർ

കാനഡ-ചൈന വ്യാപാരം മൂന്നിരട്ടിയാക്കാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ ചൈനീസ് അംബാസഡർ വാങ് ദി. വിപണിയിലെ മത്സരക്ഷമതയെയും ഉൽപ്പന്നങ്ങളെയും ആശ്രയിച്ചിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയിൽ നടന്ന ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അംബാസഡറുടെ പ്രസ്താവന. 2024-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്ത വ്യാപാരം 11870 കോടി ഡോളർ ആയിരുന്നു.

2017 ന് ശേഷം ഇരു രാജ്യങ്ങളുടെയും ഉന്നത നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഉച്ചകോടിക്കിടെ നടന്നത്. 39 മിനിറ്റ് നീണ്ട ചർച്ചയെ പുതിയ വഴിത്തിരിവെന്ന് കാർണി വിശേഷിപ്പിച്ചു. തീർപ്പാക്കാത്ത വ്യാപാര വിഷയങ്ങൾ, പ്രത്യേകിച്ച് കനോല, സമുദ്രോത്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥരോട് ഇരുനേതാക്കളും നിർദ്ദേശിച്ചിട്ടുണ്ട്. കനേഡിയൻ EV താരിഫുകൾ ഒഴിവാക്കിയാൽ കനോല താരിഫുകൾ ചൈന നീക്കം ചെയ്യുമെന്നാണ് സൂചന. കാനഡ സന്ദർശിക്കാനുള്ള കാർണിയുടെ ക്ഷണവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ‌സ്വീകരിച്ചിട്ടുണ്ട്.

You might also like

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

പാക്കിസ്ഥാന്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും

മികച്ച നേട്ടം കൈവരിച്ചു: റിപ്പോര്‍ട്ട് കാര്‍ഡുമായി ആല്‍ബര്‍ട്ട വിദ്യാഭ്യാസമന്ത്രി

ഇന്ത്യ-കാനഡ ബന്ധം: മികച്ച പുരോഗതിയെന്ന് മാര്‍ക്ക് കാര്‍ണി

ട്രംപിന് തിരിച്ചടി; ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് വിലക്കി കോടതി

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: കാനഡ

Top Picks for You
Top Picks for You