newsroom@amcainnews.com

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുളള നോബല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കംബോഡിയും രംഗത്ത്.
സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന് കംബോഡിയന്‍ ഉപപ്രധാനമന്ത്രി സണ്‍ ചന്തോല്‍ വ്യക്തമാക്കി. കംമ്പോഡിയയും തായ്‌ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ടു നടത്തിയ ഇടപെടലാണ് തങ്ങളുടെ ഈ നിലപാടിന് കാരണമെന്നും സണ്‍ ചന്തോല്‍ വ്യക്തമാക്കുന്നു.

ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പാക്കിസ്ഥാനും ഇസ്രയേലും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ വിശേഷിപ്പിച്ചത്. സമാധാനം കെട്ടിപ്പടുക്കുന്നതില്‍ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ഇപ്പോള്‍ കംമ്പോഡിയയും സമാനമായ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം, ട്രംപ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. അധികാരമേറ്റശേഷം കഴിഞ്ഞ ആറു മാസത്തിനിടെ, ഒരുമാസം ഒരു സമാധാനക്കരാര്‍ എന്ന നിലയിലാണു ട്രംപിന്റെ മധ്യസ്ഥത ഫലം കണ്ടതെന്നും തായ്‌ലന്‍ഡ്-കംബോഡിയ, ഇറാന്‍-ഇസ്രയേല്‍, റുവാണ്ട-കോംഗോ, ഈജിപ്ത്-ഇത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കാരലിന്‍ വാര്‍ത്താസമ്മേളനത്തില്‍അവകാശപ്പെട്ടു.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You