newsroom@amcainnews.com

2026ൽ കാനഡയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണിയായി കാൽഗറി മാറുമെന്ന് റിപ്പോർട്ട്

2026-ൽ കാൽഗറി കാനഡയിലെ ഏറ്റവും മികച്ച റിയൽ എസ്റ്റേറ്റ് വിപണിയാകുമെന്ന് റിപ്പോർട്ട്. മാറ്റങ്ങളിലൂടെ കടന്നു പോകുന്ന കാനഡയിലെ റിയൽ എസ്റ്റേറ്റ് വിപണി 2026-ഓടെ സ്ഥിരത കൈവരിക്കുമെന്നും റിപ്പോർട്ടുണ്ട്. അപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച വിപണിയായി കാൽഗറി നിലയുറപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അർബൻ ലാൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് പിഡബ്ല്യുസി ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ശക്തമായ സമ്പദ്‌വ്യവസ്ഥ, സമീപ വർഷങ്ങളിലെ റെക്കോർഡ് ഭവന നിർമ്മാണം, കാര്യമായ ജനസംഖ്യാ വർദ്ധനവ് എന്നിവയാണ് കാൽഗറിയെ ശ്രദ്ധേയമാക്കുന്നത്. ടൊറൻ്റോയും വാൻകൂവറും വാടക കെട്ടിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കാൽഗറിയുടെ വിപണി മുന്നേറ്റത്തിന് കാരണം അവിടുത്തെ അയവുള്ള നയങ്ങളാണ്. കുറഞ്ഞ വിലയിൽ മികച്ച ഭവനം തേടുന്ന കാനഡക്കാർ കൂട്ടമായി കാൽഗറിയിലേക്ക് എത്തുന്നത് ഇവിടുത്തെ ഭവന വിപണിക്ക് സ്ഥിരമായ ഡിമാൻഡ് നൽകുകയും, മറ്റ് പ്രമുഖ നഗരങ്ങളെ അപേക്ഷിച്ച് ശക്തമായ മുന്നേറ്റം നിലനിർത്തുകയും ചെയ്യുമെന്നാണ് പ്രവചനം.

കാൽഗറിയെ മാറ്റി നിർത്തിയാൽ കാനഡയുടെ റിയൽ എസ്റ്റേറ്റ് രംഗം 2026-ൽ ഒരു “പരിവർത്തന ഘട്ടത്തിലായിരിക്കും” എന്നാണ് PwC പ്രതീക്ഷിക്കുന്നത്. ഫണ്ടിംഗ് പ്രോഗ്രാമുകൾ പ്രയോജനപ്പെടുത്തി ഡെവലപ്പർമാർ കോണ്ടോകളിൽ നിന്ന് വാടക കെട്ടിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇത് മൂലം വാടക കെട്ടിടങ്ങളുടെ നിർമ്മാണം വർധിക്കാൻ സാധ്യതയുണ്ട് ഒപ്പം.നയപരമായ മാറ്റങ്ങളും ശക്തി മേഖലയ്ക്ക് കരുത്ത് പകരുന്നുണ്ട്. വ്യവസായങ്ങൾ തമ്മിലുള്ള സഹകരണവും പുതിയ അവസരങ്ങളിലേക്ക് വഴി തുറക്കുന്നുണ്ട്.

You might also like

ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 6.4% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

Broad Peak Avalanche: 7 Bodies Recovered; Search Continues for Three Missing

ബ്രോഡ് പീക്ക് മഞ്ഞുവീഴ്ച: 7 മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

Canada to invest C$2.7 billion to build rental housing in Toronto

ടൊറന്റോയിൽ വാടക വീടുകൾ നിർമ്മിക്കാൻ ഫെഡറൽ സർക്കാർ 270 കോടി ഡോളർ നിക്ഷേപിക്കും

Top Picks for You
Top Picks for You