newsroom@amcainnews.com

കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകൾ: 45ലധികം കവർച്ചകളിൽ 17 പേർ പൊലീസ് പിടിയിൽ

കാൽഗറി: കാൽഗറിയിൽ രാത്രികളിൽ തുടർച്ചയായുണ്ടായ കവർച്ചകളുമായി ബന്ധപ്പെട്ട് പൊലീസ് 17 പേരെ കുറ്റക്കാരായി കണ്ടെത്തി. 2024 ആഗസ്റ്റിനും 2025 ജൂണിനും ഇടയിലുണ്ടായ 45 ലധികം കവർച്ചകൾക്ക് ഉത്തരവാദികളെന്ന് കരുതുന്ന മുതിർന്നവരും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തിനെതിരെ കാൽഗറി പോലീസ് 100 ലധികം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാത്രി 11 മണി മുതൽ രാവിലെ 7 മണി വരെയുള്ള സമയങ്ങളിൽ വീടുകളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്ന സംഘത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ജൂണിൽ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രത്യേകം രൂപീകരിച്ച ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ അന്വേഷണത്തെത്തുടർന്ന്, തെക്കുകിഴക്കൻ കാൽഗറിയിലെമൂന്ന് വീടുകളിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് എട്ട് മുതിർന്നവർക്കും ഒമ്പത് യുവാക്കൾക്കുമെതിരെ കുറ്റം ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ 43 നും 15 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികൾക്ക് പരസ്പരം അറിയാമെന്നും ഇവർ ഒരുമിച്ചാണ് വീടുകൾ ലക്ഷ്യം വച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

You might also like

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Top Picks for You
Top Picks for You