newsroom@amcainnews.com

കാൽഗറി പൊതുതെരഞ്ഞെടുപ്പ്: രണ്ട് മാസത്തിൽ താഴെ മാത്രം സമയം; 4,500 ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഇലക്ഷൻസ് കാൽഗറി

കാൽഗറി‌: കാൽഗറി പൊതുതെരഞ്ഞെടുപ്പിന് 4,500 ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഇലക്ഷൻസ് കാൽഗറി. തെരഞ്ഞെടുപ്പ് പ്രവർത്തകർക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. കാൽഗറിയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് രണ്ട് മാസത്തിൽ താഴെ സമയം മാത്രമാണ് ശേഷിക്കുന്നത്. തിരുഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി ആയിരക്കണക്കിന് ആളുകളുടെ ആവശ്യമാണ് ഉള്ളത്.

ജനാധിപത്യ പ്രക്രിയയിൽ താൽപ്പര്യമുള്ള വ്യക്തികളെയാണ് ഇലക്ഷൻസ് കാൽഗറി അന്വേഷിക്കുന്നത്. വോട്ടിംഗ് നീതിയുക്തവും നിയമങ്ങൾ പാലിച്ചുമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ ഇത്തരം തൊഴിലാളികൾ സഹായിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടപ്പിലാക്കാൻ സഹായിക്കുന്ന ആളുകളെയാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന് കാൽഗറി നഗരത്തിലെ റിട്ടേണിംഗ് ഓഫീസർ കേറ്റ് മാർട്ടിൻ പറഞ്ഞു. എല്ലാ തിരഞ്ഞെടുപ്പ് പ്രവർത്തക തസ്തികകൾക്കും ശമ്പളം ലഭിക്കും. മുൻകൂർ വോട്ടെടുപ്പിലും തിരഞ്ഞെടുപ്പ് ദിനത്തിലും എല്ലാ നടപടികളും നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധിക തൊഴിലാളികളെയും നിയമിക്കും.

തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ അപേക്ഷിക്കുന്നവർ വ്യക്തികൾ കനേഡിയൻ പൗരന്മാരായിരിക്കണമെന്നില്ല. പക്ഷേ കാനഡയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ളവരും കുറഞ്ഞത് 16 വയസ്സ് തികഞ്ഞവരുമായിരിക്കണം. സെപ്റ്റംബറിലോ ഒക്ടോബറിലോ പരിശീലന സെഷൻ പൂർത്തിയാക്കാൻ തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് കഴിയണം. ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ electionscalgary.ca/work എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കുക.

You might also like

ഒന്റാറിയോ കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിച്ചു

ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം: ലോറൻസ് ബിഷ്‌ണോയ്ക്കും ഗോൾഡി ബ്രാറിനുമെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമർപ്പിച്ചു: അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ 24 പേർ അറസ്റ്റിൽ

തന്റെ ആദ്യ വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കാനായി വൈൽഡ്കാർഡ് താരം ഫെറിയുടെ കുതിപ്പിന് സ്വെരേവ് അന്ത്യം കുറിച്ചു.

കാനഡ ക്രിട്ടിക്കൽ മിനറൽസ് ആക്സിലറേറ്ററിന് കീഴിലുള്ള ആദ്യ കരാർ പ്രഖ്യാപിച്ച് കാനഡ

നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

Top Picks for You
Top Picks for You