newsroom@amcainnews.com

അമേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; റിക്രൂട്ടുമെന്റ് പദ്ധതി വിജയമെന്ന് സർക്കാർ

അമേരിക്കയിൽനിന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും സ്വീകരിച്ച് ബ്രിട്ടീഷ് കൊളംബിയ. അമേരിക്കയിലെ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി വിജയം കൈവരിച്ചതായി ബീസി സർക്കാർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മെയ് മുതൽ 140 അമേരിക്കൻ ആരോഗ്യ പ്രവർത്തകർ ജോലി വാഗ്ദാനങ്ങൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ജോസി ഓസ്‌ബോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബീസിയിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുക എന്നതാണ് ലക്ഷ്യം.

നിലവിൽ വാഗ്ദാനം സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ എട്ട് അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾ, 80 നഴ്‌സുമാർ, 16 നഴ്‌സ് പ്രാക്ടീഷണർമാർ, 38 ഡോക്ടർമാർ എന്നിവർ ഉൾപ്പെടുന്നുവെന്ന് ഓസ്‌ബോൺ വിശദീകരിച്ചു. ഇതുവരെ, 1400 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 3,000 ആരോഗ്യ പ്രവർത്തകർ ബീസിയിൽ ജോലി ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


അമേരിക്കൻ ഡോക്ടർമാർക്ക് ബീസിയിൽ വേഗത്തിൽ ലൈസൻസ് നേടാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നഴ്‌സുമാർക്കുള്ള അപേക്ഷാ നടപടികൾ നാല് മാസത്തിൽ നിന്ന് ഏതാനും ദിവസങ്ങളായി കുറച്ചതായും സർക്കാർ വ്യക്തമാക്കി.

You might also like
Good news for aquarium enthusiasts: A new water-purifying plant discovered in the Wayanad hills

അക്വേറിയം സ്നേഹികൾക്ക് സന്തോഷവാർത്ത; വയനാടൻ മലനിരകളിൽ വെള്ളം ശുദ്ധീകരിക്കുന്ന പുതിയ ചെടി കണ്ടെത്തി

‘സ്ട്രോങ് ആൻഡ് ഫ്രീ’: പുതിയ ഔദ്യോഗിക നമ്പർ പ്ലേറ്റുകൾ പുറത്തിറക്കി ആൽബർട്ട

Tiger Killed After Being Struck by Palaruvi Express on Kollam-Shenkottai Line

കൊല്ലം-ചെങ്കോട്ട പാതയിൽ പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു

Isko Moreno assures US investors of stable business taxes in Manila

മനിലയിലെ ബിസിനസ് നികുതികളിൽ മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ നിക്ഷേപകർക്ക് ഉറപ്പ് – ഐസ്കോ മൊറേനോ

Billionaire tax measure on California ballot defeated

കലിഫോർണിയയിലെ ശതകോടീശ്വര നികുതി നിർദ്ദേശം ജനങ്ങൾ തള്ളി; ബേണി സാൻഡേഴ്സ് പക്ഷത്തിന് തിരിച്ചടി

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

Top Picks for You
Top Picks for You